അയർലൻഡിലെ ലാവോസിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ ദാരുണമായ സംഭവം അരങ്ങേറി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ സഹായത്തിനായി എത്തിയ അച്ഛനെ കൊലപ്പെടുത്തിയ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലാവോസ് കൗണ്ടിയിലെ ബാലിഫിനിലെ ആഡംബര ഹോട്ടലിൽ ഹെൻറി എന്ന യുവാവിനെ കണ്ടതിനെ തുടർന്ന് ജീവനക്കാർ അദ്ദേഹത്തിന്റെ അച്ഛൻ മാക്ഗോവനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് യുഎസിൽ നിന്ന് റിസോർട്ടിൽ എത്തിയ അച്ഛനെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
ഹോട്ടലിലെ നീന്തൽ കുളത്തിന് സമീപത്ത് നിന്നാണ് മാക്ഗോവന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 30 കാരനായ യുവാവ് അച്ഛനെ മാരകമായി മർദിച്ചുവെന്നും ഇതാണ് മരണത്തിന് കാരണം ആയതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഹെൻറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അവർ അറിയിച്ചു. കൊലക്കുറ്റം അടക്കം ഇയാൾക്കു മേൽ ചുമത്തിയിട്ടുണ്ട്. ഹെൻറിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ മാസം 18 ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
കണക്റ്റിക്കട്ടിലെ ന്യൂ കനാനിൽ താമസിച്ചിരുന്ന മാക്ഗോവൻ ന്യൂയോർക്കിലെ ഒരു നിക്ഷേപ സ്ഥാപനത്തിൽ പങ്കാളിയായിരുന്നു. അദ്ദേഹം മുമ്പ് കോഹൻ, ഡഫി, മക്ഗോവൻ ആൻഡ് കോ. എൽഎൽസി, ടോറസ് ക്യാപിറ്റൽ എന്നീ കമ്പനികളുടെ സഹ ഉടമയായിരുന്നു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യകതമല്ല. ഈ ദാരുണമായ സംഭവം അയർലൻഡിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
Story Highlights: Son kills father who came to help at resort in Ireland, mental health issues suspected