വയനാട് ദുരന്തം: കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വി ഡി സതീശൻ

Anjana

V D Satheesan Wayanad protest

വയനാട് ദുരന്തത്തിന് കേന്ദ്രം നൽകിയ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചു. പാർലമെന്റിലും യുഡിഎഫ് ഒറ്റയ്ക്കാവും സമരം ചെയ്യുകയെന്നും, കേരളത്തിൽ സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എൽഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ടുപിടിക്കില്ലെന്നും, ഇവർ തമ്മിൽ എപ്പോൾ കോംപ്രമൈസ് ആകുമെന്ന് പറയാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.

കേന്ദ്രത്തിന്റെ നിലപാട് ഞെട്ടലുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കേരളത്തിന് ഒരു രൂപ പോലും നൽകിയില്ലെന്നും യുഡിഎഫ് എംപിമാർ പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട വിഷയത്തിലും സതീശൻ പ്രതികരിച്ചു. ചില വോട്ടുകൾ ചേർത്തിട്ടുണ്ടെന്നും, എന്നാൽ യുഡിഎഫ് ഇരട്ട വോട്ട് ചേർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയമനടപടി കാട്ടി സരിൻ തന്നെ പേടിപ്പിക്കേണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. സരിൻ പാലക്കാട് താമസിക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസം പോലുമായിട്ടില്ലെന്നും, ആറുമാസം തുടർച്ചയായി എൽഡിഎഫ് സ്ഥാനാർഥി പാലക്കാട് നഗരസഭയിൽ താമസിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വ്യാജമായി നൽകിയത് ബിജെപി ഭരിക്കുന്ന നഗരസഭയാണെന്ന് സതീശൻ ആരോപിച്ചു. സിപിഐഎം വ്യാജ വോട്ട് തടയുന്നെങ്കിൽ ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടാണ് തടയേണ്ടതെന്നും, പാലക്കാട് ജില്ലയിൽ സരിന്റേത് വ്യാജ വോട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Opposition leader V D Satheesan announces solo protest against Centre’s neglect of Wayanad disaster

Leave a Comment