ഐഐടി, ഐഐഎം, ഐഐഎസ്‌സി വിദ്യാർഥികൾക്ക് ന്യൂനപക്ഷ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

Anjana

Minority Scholarship IIT IIM IISC

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഐഐടികൾ, ഐഐഎമ്മുകൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ അവസരം. പിജി, പിഎച്ച്ഡി കോഴ്സുകൾക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം എന്നതാണ് പ്രധാന മാനദണ്ഡം.

ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഐഎംഎസ്സി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. എന്നാൽ, ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എപിഎൽ വിഭാഗക്കാരെയും പരിഗണിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഡിസംബർ 5 നകം പൂർണമായ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471 2300524, 04712302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Story Highlights: Minority Welfare Department invites applications for scholarships for minority students studying in IITs, IIMs, and IISC.

Leave a Comment