Vishnu Vinay വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ആനന്ദ് ശ്രീബാല നവംബർ 15 ന് തിയേറ്ററിൽ എത്തുകയാണ്. മലയാളസിനിമയിലേക്ക് വിഷ്ണു കാലെടുത്ത് വച്ചത് ഒരു നടനായിട്ടായിരുന്നു. ഹിസ്റ്ററി ഓഫ് ജോയിലെ നായകനായിട്ടായിരുന്നു വിഷ്ണുവിന്റെ ചലചിത്ര മേഖലയിലേക്കുള്ള അരങ്ങേറ്റം. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷം തന്നെയാണ് കൈര്യം ചെയ്തത്.
നടനായി തുടരുന്നതിലുപരി അച്ഛന്റെ പാത പിന്തുടരണമെന്നു തന്നെയായിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. ആ ആഗ്രഹമാണ് താരം ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ സഫലമാക്കിയിരിക്കുന്നത്. അർജുൻ അശോകൻ നായകനായെത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സൂപ്പർഹിറ്റ്ചിത്രമായിരുന്ന മാളികപ്പുറത്തിനു ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജീവ് ഗോവിന്ദന്റെ വരികൾക്ക്
സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജാണ്. ചന്ദ്രൻ മാധവൻ ചായാഗ്രഹണവും കിരൺ ദാസ് എഡിറ്റും ചെയ്തിരിക്കുന്ന ചിത്രം കൂടിയാണിത്.
രഞ്ജിൻ രാജിനെ സംഗീതത്തിലാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ചന്ദ്രൻ മാധവൻ ചായാഗ്രഹണവും കിരൺ ദാസ് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്.സൈജുകുറുപ്പ്, മാളവിക മനോജ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, അസീസ് നെടുമങ്ങാട്,വിനീത് തട്ടിൽ,സലിം ഹസൻ, നന്ദു,കോട്ടയം നസീർ, തുടങ്ങി മികച്ച താരനിരകൾ തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.അർജുൻ അശോകൻ പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ
റിപ്പോർട്ടരുടെ വേഷമാണ് അപർണ ദാസ് കൈകാര്യം ചെയ്യുന്നത്.
കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്. തിയേറ്ററിൽ ആനന്ദ് ശ്രീബാല എത്തുന്നതിന് മുന്നോടിയായി പ്രൊമോഷൻ വീഡിയോകളും, ഇന്റർവ്യൂകളും നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ‘സില്ലി മോങ്ങ്സ് മോളിവുഡ് ‘ ആനന്ദ് ശ്രീബാല ടീമുമായി ഒരു ഇന്റർവ്യൂ നടത്തിയത്.
ഡയറക്ടർ വിഷ്ണുവും,സൈജു കുറുപ്പും,തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും,നടനായ അർജുൻ അശോകനുംപങ്കെടുത്ത രസകരമായ ഇൻറർവ്യൂ ആയിരുന്നു അത്. അതിൽ ചിത്രത്തിനെ കുറിച്ച് പല കാര്യങ്ങളും ചോദിക്കുകയായിരുന്നു അവതാരകൻ.
വിഷ്ണുവിനോട് ആദ്യ സംവിധാനത്തെ കുറിച്ച് ചോദിച്ചപ്പോൾ, നടനായി ഞാൻ ചലചിത്ര മേഖലയിലേക്ക് വന്നെങ്കിലും എന്റെ ഇഷ്ട മേഖല സംവിധാനമായിരുന്നെന്നും, അച്ഛൻ ഈ മേഖലയിൽ പ്രവർത്തിച്ചതു കൊണ്ടാണ് ഞാനും ഈ മേഖലയിൽ എത്തിയതെന്നും പറയുകയാണ് വിഷ്ണു. അച്ഛൻ സിനിമ കണ്ടതിനു ശേഷം നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് പറഞ്ഞപ്പോൾ, അഭിലാഷ് പിള്ളയോട് നല്ല പണിയെടുത്തിട്ടുണ്ടെന്ന് വിനയൻ സർ പറഞ്ഞെന്ന് അഭിലാഷ് പ്രത്യകം പറയുകയുണ്ടായി.
അതിനിടയിൽ അവതാരകൻ വിനയൻ മലയാളസിനിമയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ, സിനിമാ മേഖലയിൽ വർഷങ്ങൾ നീണ്ട അനുഭവങ്ങൾക്ക് ശേഷമാണ് അച്ഛൻ പ്രതികരിച്ചത്. രാഷ്ട്രീയ പാരമ്പര്യമുളള കുടുംബത്തിൽ ജനിച്ചതിനാലാവാം അച്ഛന് എല്ലാം തുറന്നു പറയുന്ന ഒരു സ്വഭാവമുണ്ടായിരുന്നു.
അച്ഛൻ ചെയ്ത കാര്യങ്ങളെ കുറിച്ച് നല്ല ബോധമുള്ളതിനാൽ ഞങ്ങൾക്ക് നല്ല ധാരണ ഉണ്ടായിരുന്നു. അതിനാൽ അച്ഛനെ പൂർണ്ണമായും ഞങ്ങൾ സപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും, എന്നാൽ അച്ഛനിപ്പോൾ പുതിയ സിനിമയൊക്കെയായി മുന്നോട്ടു പോവുകയാണ്. ഇപ്പോൾ ആകാശഗംഗ 2 -ന്റെ തിരക്കിലാണ് അച്ഛൻ. 2025-ൽ ചിത്രം റിലീസിനൊരുക്കണമെന്നാണ് തീരുമാനമെന്നും വിഷ്ണു വിനയ് പറയുകയുണ്ടായി.
Story Highlight: Vishnu Vinay, son of acclaimed director Vinayan, debuts as a director with Anand Sreebala, a suspenseful thriller hitting theaters on November 15.