‘ആനന്ദ് ശ്രീബാല ‘ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെച്ച് താരങ്ങൾ.

നിവ ലേഖകൻ

anand sreebala

മലയാളത്തിലെ യുവനായകരിൽ പ്രേക്ഷക മനം പിടിച്ചു പറ്റിയ നടനാണ് അർജുൻ അശോകൻ. താരം നായകനായ പുതിയ ചിത്രമായ Anand Sreebala ‘ആനന്ദ് ശ്രീബാല‘ നവംബർ 15 ന് തിയേറ്ററിൽ എത്തുകയാണ്. അർജുൻ അശോകൻ പോലീസ് വേഷത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കഥയും, അതിന്റെ അന്വേഷണവുമൊക്കെയാണ് ചിത്രത്തിൽ നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിയേറ്ററിൽ എത്തുന്നതിന് മുന്നോടിയായി താരങ്ങളുമൊരുമിച്ചുള്ള പ്രൊമോഷൻ വീഡിയോകളും ഇന്റർവ്യൂകളുമൊക്കെയാണ് ഇപ്പോൾ വൈറലായി മാറുന്നത്. സില്ലി മോങ്സ് മോളിവുഡിലാണ് സംവിധായകനായ വിഷ്ണു വിനയ്, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, നടന്മാരായ അർജുൻ അശോകൻ, സൈജു കുറുപ്പ് എന്നിവർ പങ്കെടുത്തത്. പ്രശസ്ത സംവിധായകൻ വിനയന്റെ മകനായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാളികപ്പുറത്തിന് ശേഷം ആനന്ദ് ശ്രീബാല ചെയ്യാമെന്ന് ചിന്തിക്കുകയും അങ്ങനെയാണ് ഈ പടം ചെയ്യാനുദ്ദേശിച്ചതെന്നാണ് ചിത്രത്തിന്റെ കഥാകൃത്ത് അഭിലാഷ് പിളള പറയുന്നത്. ലെജന്റുകളുടെ കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന എനിക്ക് ലെജന്റുകളുടെ മക്കളുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് പറയുകയാണ് അഭിലാഷ് പിള്ള.

അച്ഛൻ ഉള്ളതു കൊണ്ടാണ് എനിക്ക് ഇത്തരത്തിൽ സംവിധാനത്തിലേക്ക് വരാൻ കഴിഞ്ഞതെന്നും, ആദ്യം ഞാൻ നടനായി തുടങ്ങിയെങ്കിലും സംവിധാനത്തിലേക്ക് വരിക എന്നതായിരുന്നു എന്റെ ആഗ്രഹമെന്ന് പറയുകയാണ് വിഷ്ണു വിനയ്.

സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. അഭിലാഷിന്റെ കൂടെ മാളികപ്പുറം ചെയ്തതിനാൽ അദ്ദേഹത്തിന്റെ രീതികൾ എനിക്കറിയാമെന്നും, അതിനാൽ ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്ന് പറയുകയാണ് സൈജു. വിനയൻ സാറിന്റെ സിനിമയിൽ അഭിനയിക്കാൻ ഇതുവരെ പറ്റിയില്ലെന്നും, പലപ്പോഴായി അവസരം ചോദിച്ച് വിനയൻ സാറിനെ സമീപിച്ചിരുന്നെന്നും, എന്നാൽ എനിക്ക് പറ്റിയ കഥാപാത്രം അപ്പോൾ ഉണ്ടായിരുന്നില്ലെന്നും,എന്നാൽ പിന്നീട് അവസരങ്ങൾ വന്നപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ വിഷ്ണുവിന്റെ പടത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും പറയുകയാണ് സൈജു. ആട് 3 -യുടെ വിശേഷവും സൈജു പറയുകയുണ്ടായി. അടുത്ത വർഷം അത് തീയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറയുകയാണ് സൈജു.

ഇത്തരത്തിൽ ഒരു സിനിമ എടുക്കണമെന്ന് ആഗ്രഹിച്ച ശേഷം വിഷ്ണുവുമായി സംസാരിക്കുകയായിരുന്നു. ഈ സിനിമയിലെ കഥ, നടന്ന കഥയുമായി ബന്ധപ്പെടുത്തുമ്പോൾ, പ്രേക്ഷന് ഞങ്ങൾ കേട്ടറിഞ്ഞ, അല്ലെങ്കിൽ നടന്ന കഥയുമായി സാമ്യമുണ്ടെന്ന് തോന്നുമ്പോൾ വലിയ ആകാംക്ഷയോട് കൂടി പ്രേക്ഷനെ അതിലിരുത്താൻ സാധിക്കുമെന്ന് തോന്നിയപ്പോഴാണ് ഇങ്ങനെയൊരു തീരുമാനത്തിൽ ഞാനും അഭിലാഷും എത്തിയതെന്ന് പറയുകയാണ് വ വിഷ്ണു വിനയ്.

വിനയൻ സിനിമ കണ്ടപ്പോൾ, ധൈര്യമായിട്ട് ജനങ്ങളെ കാണിക്കാമെന്ന് പറഞ്ഞപ്പോൾ, വലിയൊരു പോസറ്റീവ് മറുപടിയായാണ് എനിക്ക് അനുഭവപ്പെട്ടതെന്നു പറയുകയാണ് വിഷ്ണു. എന്നെവിളിച്ച് വിനയൻ സർ പറഞ്ഞത് കാര്യമായി പണിയെടുത്തിട്ടുണ്ടല്ലേ എന്നു പറഞ്ഞ് ചിരിക്കുകയാണ് അഭിലാഷ്.

വർഷങ്ങൾക്ക് ശേഷം സംഗീത അഭിനയിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ഒരമ്മയുടെ വാത്സല്യം വേറൊരു രീതിയിലാണ് സംഗീത ചേച്ചി അവതരിപ്പിക്കുന്നതെന്നും, നമ്മുടെ കൂടെ അഭിനയിക്കുന്ന കോ ആക്ടർ കൂടി മികച്ചതാകുമ്പോഴാണ് നമ്മൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതെന്ന് പറയുകയാണ് അർജുൻ അശോകൻ. തമിഴ് ചിത്രത്തിലും, ഇനി ഹിന്ദിയിലേക്കും കാലെടുത്തു വയ്ക്കാൻ പോവുകയാണ് അർജുൻ.

അവതാരകൻ വിനയൻ ബലിയാടാവേണ്ടി വന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അച്ഛൻ സിനിമയിലെത്തി കാലങ്ങൾ കഴിഞ്ഞപ്പോൾ, പലതും മനസിലാക്കിയ ശേഷമാണ് അദ്ദേഹം തുറന്നു പറയാൻ തുടങ്ങിയത്. എന്നാൽ പിന്നീട് സിനിമയിൽ അച്ഛനെതിരെ ഉണ്ടായ എല്ലാ കാര്യവും എനിക്ക് വലിയ പ്രചോദനമാണ് ഉണ്ടാക്കുന്നതെന്ന് പറയുകയാണ് വിഷ്ണു.

‘സുമതി വളവ് ‘ ആണ് അടുത്തതായി ഇറങ്ങാൻ പോകുന്ന എന്റെ ചിത്രമെന്നു പറയുകയാണ് അഭിലാഷ്. കഥകൾ എഴുതുന്നതിൽ നിന്ന് വ്യത്യസ്തമായി സിനിമ സംവിധാനത്തിലേക്ക് കടക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് പറയുകയാണ് അഭിലാഷ്.

ആനന്ദ് ശ്രീബാലയിൽ പ്രേക്ഷകരെ ആകാംക്ഷയിൽ ഇരുത്തുന്നതെന്താവുമെന്ന് ചോദിച്ചപ്പോൾ, കൊലപാതകി ആരാണെന്ന് കാണുന്നതാണ്. നവംബർ 15 ന് ആദ്യഷോയിൽ ഈ സർപ്രൈസ് പുറത്താകുന്നതോടെ ആനന്ദ് ശ്രീബാലയിലെ പ്രേക്ഷകർ കാത്തിരുന്ന, മനസിൽ കരുതാത്ത ഒരു സർപ്രൈസ് തന്നെയാണ് ചിത്രത്തിൽ ഒരുക്കിയതെന്ന് കാണാൻ സാധിക്കും.

Story Highlight: Anand Sreebala unfolds the suspenseful investigation of a law student’s death, featuring Arjun Ashokan as a police officer for the first time.

Related Posts
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ
Malayalam cinema crisis

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി Read more

2025-ൽ IMDB പട്ടികയിൽ തിളങ്ങി മലയാള സിനിമ: പൃഥ്വിരാജും കല്യാണിയും നേട്ടങ്ങളിൽ
Malayalam cinema achievements

2025-ൽ മലയാള സിനിമ IMDB ലിസ്റ്റിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ്, ഡൊമനിക് Read more

വേണുവിന്റെ അമ്മ ബി. സരസ്വതി അമ്മ അന്തരിച്ചു
Venu's mother death

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ മാതാവ് ബി. സരസ്വതി അമ്മ (89) അന്തരിച്ചു. Read more

സിനിമ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർക്ക് വട്ടാണ്: ശ്രീനാഥ് ഭാസി
movie responsibility

സിനിമയെ സിനിമയായി മാത്രം കാണണമെന്നും, സിനിമ കണ്ട ശേഷം പ്രേക്ഷകർ ചെയ്യുന്ന കാര്യങ്ങൾക്ക് Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

എക്കോ vs വിലായത്ത് ബുദ്ധ: ബോക്സ് ഓഫീസിൽ ആര് മുന്നിൽ?
Box office collection

2025 നവംബർ 21-ന് റിലീസ് ചെയ്ത ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും Read more

ഐഎഫ്എഫ്കെയിൽ ശ്രദ്ധ നേടിയ ‘അപ്പുറം’ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
Apuram movie

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ 'അപ്പുറം' സിനിമ ഫജ്ർ അന്താരാഷ്ട്ര Read more

‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
Feminichi Fathima OTT release

'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും Read more

ദുൽഖർ സൽമാൻ ചിത്രം കാന്തയുടെ ദൈർഘ്യം കുറച്ചു
Kaantha movie trimmed

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്ത എന്ന സിനിമയുടെ ദൈർഘ്യം കുറച്ചു. Read more

സോജപ്പൻ ഞാനും ഫാൻ, എന്നെയും കൂട്ടാമോ? ട്രോളുകളോട് പ്രതികരിച്ച് പൃഥ്വിരാജ്
Sojappan trolls

2009-ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ "കലണ്ടർ" സിനിമയിലെ സോജപ്പൻ കഥാപാത്രം ട്രോളുകളിൽ നിറയുകയാണ്. ‘വിലായത്ത് Read more

Leave a Comment