ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരണത്തിന് മാതൃഭൂമിക്കാണ് മുന്ഗണന നല്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടാക്കിയതിനാലാണ് ഡിസി ബുക്സിനെ ഒഴിവാക്കിയതെന്നും വ്യക്തമാക്കി. ആത്മകഥാ പ്രകാശനം പാര്ട്ടി ചടങ്ങാക്കി വിവാദം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കാണ് ഇ പി ജയരാജന് കടക്കുന്നത്.
ഒരു മാസം കൊണ്ട് ആത്മകഥ എഴുതി പൂര്ത്തിയാക്കുമെന്ന് ഇ പി ജയരാജന് പറഞ്ഞു. പുറത്തുവന്ന ആത്മകഥാ ഭാഗങ്ങള് താന് ഡിസി ബുക്സിനെ ഏല്പ്പിച്ചതല്ലെന്നും തന്റെ ആത്മകഥ എഴുതിവരികയാണെന്നുമാണ് വിവാദം കനത്തപ്പോള് അദ്ദേഹം പ്രതികരിച്ചത്. മാതൃഭൂമി പുസ്തകം പ്രസിദ്ധീകരിച്ചാല് പേരും കവറും മാറുമെന്നും സൂചനയുണ്ട്.
ഡിസി ബുക്സ് സിഇഒ രവി ഡിസി, ഫേസ്ബുക്കിലൂടെ പറഞ്ഞതില് അപ്പുറത്ത് തങ്ങള്ക്ക് വിശദീകരിക്കാനില്ലെന്ന് വ്യക്തമാക്കി. പൊതുരംഗത്തുനില്ക്കുന്നവരെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്ജാ പുസ്തകോത്സവത്തില് ഡിസിയുടെ സ്റ്റാളിലെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങള് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്വാഹകര് മാത്രമാണെന്നും പൊതുപ്രവര്ത്തകരെ ബഹുമാനിക്കുന്നതിനാല് കൂടുതല് പ്രതികരിക്കാന് താത്പര്യപ്പെടുന്നില്ലെന്നും രവി ഡിസി കൂട്ടിച്ചേര്ത്തു.
Story Highlights: E P Jayarajan’s autobiography will not be published by DC Books, prioritizing Mathrubhumi for publication