രാജസ്ഥാനിലെ അജ്മീറിൽ പത്തൊൻപതുകാരനായ കാഷിഫ് മിർസ നടത്തിയ വ്യാജ നിക്ഷേപ തട്ടിപ്പ് സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഇയാൾ ഇരുന്നൂറിലധികം പേരിൽ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്തു. 99,999 രൂപ നിക്ഷേപിച്ചാൽ 13 ആഴ്ചയ്ക്കുള്ളിൽ 1,39,999 രൂപയാകുമെന്ന വാഗ്ദാനം നൽകിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ കൂടിയായ കാഷിഫ്, തന്റെ സോഷ്യൽ മീഡിയ സാന്നിധ്യം തട്ടിപ്പിനായി ഉപയോഗിച്ചു. സോഷ്യൽ മീഡിയയിലൂടെ അടക്കം വാഗ്ദാന പെരുമഴ നൽകിയാണ് യുവാവ് തട്ടിപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. തന്റെ ഫാൻ ബേസിനെയും യുവാവ് വേണ്ടതുപോലെ മുതലാക്കി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ പക്കൽ നിന്നും നോട്ടെണ്ണൽ മെഷിൻ, നിരവധി ഫോണുകൾ, ലാപ്ടോപ്പുകൾ, ഒരു കാർ എന്നിവ കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ പൊലീസ് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Story Highlights: 19-year-old student in Rajasthan arrested for Rs 50 lakh investment fraud, exploiting social media influence