ചാവക്കാട്ടിലെ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ്; പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാൻ നീക്കം

Anjana

Waqf Board land reclamation Chavakkad

ചാവക്കാട്ടിലെ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരിക്കുകയാണ്. മണ്ണത്തല, ഒരുമനയൂർ, ഒറ്റത്തെങ്ങിന് കിഴക്ക്, ജെ ജെ മാർബിളിന് പടിഞ്ഞാറ്, തങ്ങൾ പടി, പാലയൂർ, ചക്കക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് ഈ നടപടി. വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുൾപ്പെടെയാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെയാണ് ഈ പുതിയ നടപടി. ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ബാധിക്കപ്പെട്ട കുടുംബങ്ങളുടെ തീരുമാനം. മുനമ്പത്തിനേതിന് സമാനമായി കുടുംബങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ, വയനാട്ടിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുൾപ്പെടുന്ന തവിഞ്ഞാൽ തലപ്പുഴയിലെ അഞ്ചു കുടുംബങ്ങൾക്കും വഖഫ് ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Story Highlights: Waqf Board issues notices to 37 families in Chavakkad for land reclamation

Leave a Comment