മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്വിന്സിങ് സ്റ്റാര് മോഡല് ട്രോളുമായി എംഎല്എ മാത്യു കുഴല്നാടന് രംഗത്തെത്തി. സമൂഹമാധ്യമങ്ങളില് വൈറലായ കണ്വിന്സിങ് സ്റ്റാര് ട്രോളുകളുടെ മാതൃകയില് നടന് സുരേഷ് കൃഷ്ണയുടെ ഫോട്ടോ ഉള്പ്പെടുത്തിയാണ് മാത്യു കുഴല്നാടന്റെ ട്രോള്. ക്രിസ്ത്യന് ബ്രദേഴ്സിലെ സുരേഷ് കൃഷ്ണയുടെ ട്രെന്ഡിങ് ഡയലോഗായ ‘പൊലീസിനെ നീ പറഞ്ഞ് മനസിലാക്ക്, ഞാന് വക്കീലുമായി വരാം’ എന്നതിന് സമാനമായ ചില ഡയലോഗുകള് മുഖ്യമന്ത്രിയുടെ ചിത്രത്തിന് അടിക്കുറിപ്പായി ചേര്ത്താണ് ട്രോള്‍.
മുഖ്യമന്ത്രിയുടെ രണ്ട് ചിത്രങ്ങളാണ് മാത്യു കുഴല്നാടന് പങ്കുവച്ചിരിക്കുന്നത്. ഒന്നില് മുഖ്യമന്ത്രിയും കെ രാധാകൃഷ്ണനും നില്ക്കുന്നതും മറ്റൊന്നില് മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നില്ക്കുന്നതും കാണാം. ‘നിങ്ങള് ഡല്ഹിയില് പോയി ഉന്നത പദവി വഹിക്ക്, ഞാന് അവനെ മന്ത്രിയാക്കിയിട്ട് വരാം’ എന്നാണ് രാധാകൃഷ്ണനോട് മുഖ്യമന്ത്രി പറയുന്നതായി ട്രോളിലുള്ളത്. ‘നിങ്ങള് ഇഡിയെ കൈകാര്യം ചെയ്യ്, ഞാന് തൃശ്ശൂര് ശരിയാക്കിയിട്ട് വരാം’ എന്ന് മോദിയോട് പറയുന്നതായുമാണ് ട്രോള്.
തൃശ്ശൂരില് സിപിഐഎം- ബിജെപി ഡീലുണ്ടായെന്ന് കോണ്ഗ്രസ് ആവര്ത്തിക്കുന്ന ആരോപണമാണ് മാത്യു ട്രോളിലൂടെയും ആവര്ത്തിക്കുന്നത്. ചേലക്കരയുടെ എംഎല്എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനെ പാര്ലമെന്റിലേക്ക് അയച്ചത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്ത്താന് വേണ്ടിയാണെന്നും മാത്യു കുഴല്നാടന് ട്രോളിലൂടെ ധ്വനിപ്പിക്കുന്നുണ്ട്. മാത്യു കുഴല്നാടന്റെ ട്രോള് ഫേസ്ബുക്കില് ചുരുങ്ങിയ നേരം കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Story Highlights: MLA Mathew Kuzhalnadan shares viral ‘Convincing Star’ troll against CM Pinarayi Vijayan, hinting at BJP alliance