യുവനടിയുടെ ബലാത്സംഗ പരാതിയില് നടന് സിദ്ദിഖിന് താത്ക്കാലിക ആശ്വാസം ലഭിച്ചു. സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് കൂടി ഇടക്കാല ജാമ്യം തുടരുമെന്നും ഈ കാലയളവില് അറസ്റ്റ് ഉള്പ്പെടെയുള്ള നടപടികള് ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സിദ്ദിഖിനായി മുതിര്ന്ന അഭിഭാഷകന് മുകുള് റോഹത്ഗി ഹാജരായി. 2016ല് സിദ്ദിഖ് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും മൊബൈല് ഫോണും തന്റെ കൈയില് ഇല്ലെന്ന് അറിയിച്ചിട്ടും അന്വേഷണസംഘം നിരന്തരം അത് തന്നെ ചോദിച്ചുകൊണ്ടിരുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകന് കോടതിയില് പറഞ്ഞു. രണ്ട് തവണ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില് ഹാജരായതായും അഭിഭാഷകന് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് പുതിയ കഥകള് ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും നിഷ്പക്ഷതയുടെയും അതിര്വരമ്പുകള് മറികടന്നുവെന്നും സിദ്ദിഖ് സുപ്രീംകോടതിയില് സമര്പ്പിച്ച സത്യവാഗ്മൂലത്തില് ആരോപിച്ചു. എന്നാല് സിദ്ദിഖിന് ജാമ്യം ലഭിച്ചാല് അത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്ക്കാര് കോടതിയില് നിലപാടെടുത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സര്ക്കാര് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്മ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹര്ജി പരിഗണിച്ചത്.
Story Highlights: Actor Siddique gets temporary relief in rape case as Supreme Court postpones bail plea hearing