ഇൻസ്റ്റഗ്രാം ഫീഡ് ഓട്ടോമാറ്റിക് റീഫ്രഷ് നിർത്തി; ഉപയോക്താക്കൾക്ക് ആശ്വാസം

Anjana

Instagram automatic feed refresh

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉപയോക്താക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. ഫീഡ് ഓട്ടോമാറ്റിക് ആയി റീഫ്രഷ് ആകുന്ന പരിപാടി അവസാനിപ്പിക്കാൻ ഇൻസ്റ്റഗ്രാം തീരുമാനിച്ചതായി കമ്പനി മേധാവി സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ഉപയോക്താക്കൾ വളരെക്കാലമായി ശല്യം പിടിച്ച ഒരു ഫീച്ചറായി കണക്കാക്കിയിരുന്ന ഈ സവിശേഷതയ്ക്ക് ഒരു മാറ്റം നടപ്പിലാക്കുകയാണ്.

ഇനി മുതൽ കുറച്ചു നേരത്തേക്ക് ആപ്പ് ക്ളോസ് ചെയ്തിട്ട് തിരികെ കയറിയാലും പുതിയ കണ്ടന്റുകൾ റീഫ്രഷ് ആയി കയറി വരാതെ നമ്മൾ എവിടെ അവസാനിപ്പിച്ച് പോയോ അവിടെ നിന്ന് തന്നെ ഫീഡ് തുടങ്ගും. ഇത് ഉപയോക്താക്കൾക്ക് തങ്ങൾ കാണുന്ന കണ്ടന്റ് നഷ്ടപ്പെടാതെ തുടർന്ന് കാണാൻ സഹായിക്കും. പലപ്പോഴും നമ്മളിൽ പലർക്കും സംഭവിച്ചിട്ടുള്ള ഒരു കാര്യമാണ് ഫീഡ് തനിയെ റീഫ്രഷ് ആയി നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന കണ്ടന്‍റ് ഒറ്റ നിമിഷത്തിൽ അപ്രത്യക്ഷമാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടുത്തിടെ ഒരു ആസ്ക് മി എനിതിംഗ് എന്ന ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി ഈ മാറ്റത്തെക്കുറിച്ച് സംസാരിച്ചു. “റഗ് പുൾ” എന്നറിയപ്പെടുന്ന ഈ യുഐ സവിശേഷത ഇൻസ്റ്റഗ്രാം നിർത്തിയതായി അദ്ദേഹം പറഞ്ഞു. ഫീഡ് സ്വയമേ റീഫ്രഷ് ചെയ്യുന്നതിന് പകരം, ഇൻസ്റ്റഗ്രാം ഇപ്പോൾ കണ്ടന്‍റ് ലോഡ് ചെയ്യും, എന്നാൽ ഉപയോക്താവ് സ്ക്രോൾ ചെയ്യുന്നതുവരെ അത് കാണിക്കില്ല. തുടർന്ന്, പുതുതായി ലോഡ് ചെയ്ത കണ്ടന്‍റ് ഇതിനകം നമ്മൾ കണ്ട പോസ്റ്റുകൾക്ക് താഴെ ചേർക്കുകയും ചെയ്യും.

Story Highlights: Instagram stops automatic feed refresh, improving user experience

Leave a Comment