മേപ്പാടിയിൽ ഭക്ഷ്യ കിറ്റ് വിവാദം: ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമാകുന്നു

Anjana

Meppadi food kit controversy

വയനാട് മേപ്പാടിയിൽ ഭക്ഷ്യ കിറ്റ് വിവാദത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമാകുന്നു. മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ടി സിദ്ധിഖ് എംഎൽഎയും പഞ്ചായത്തും ചൂരൽമലയിലെ മനുഷ്യരെ കൊല്ലുന്നുവെന്ന ആരോപണമുയർത്തിയാണ് സമരം. ഇന്ന് ഉച്ചവരെ നീളുന്ന സമരത്തിന് മുന്നോടിയായി പഞ്ചായത്ത് ഓഫീസിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കൂടി നടക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. രാവിലെ ഏഴു മണിയോടെ ആരംഭിച്ച പ്രതിഷേധത്തിൽ കൂടുതൽ പ്രവർത്തകർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. വയനാട്ടിലെ ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യ കിറ്റിലെ വസ്തുക്കൾ പുഴുവരിച്ച നിലയിലും കാലാവധി കഴിഞ്ഞതുമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിവാദം ആരംഭിച്ചത്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതും വിവാദത്തിന് ആക്കം കൂട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭക്ഷ്യ കിറ്റ് വിവാദത്തിൽ സർക്കാരും കോൺഗ്രസും പരസ്പരം കുറ്റപ്പെടുത്തുകയാണ്. റവന്യു വകുപ്പ് വിതരണത്തിനായി നൽകിയ ഭക്ഷ്യ കിറ്റിലാണ് ഉപയോഗശൂന്യമായവ എത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, പഞ്ചായത്ത് നൽകിയ കിറ്റാണെന്നാണ് എൽഡിഎഫിന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയൻ മേപ്പാടി പഞ്ചായത്തിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പാവപ്പെട്ടവരെ സഹായിക്കലാണോ അതോ എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്റെ മേന്മ നേടുന്നതിനാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

Story Highlights: DYFI protests in Meppadi over food kit controversy, alleging negligence by MLA and panchayat

Leave a Comment