കേരള സർവകലാശാല നാല് വർഷ ഡിഗ്രി കോഴ്സിന് പരീക്ഷാ ഫീസ് ഇരട്ടിയാക്കി

നിവ ലേഖകൻ

Kerala University exam fee increase

കേരള സർവകലാശാല നാല് വർഷ ഡിഗ്രി കോഴ്സ് വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് ഇരട്ടിയാക്കി. ഒരു സെമസ്റ്ററിൽ എഴുതുന്ന പരീക്ഷ വിഷയങ്ങളുടെ എണ്ണം അനുസരിച്ച് 1300 രൂപ മുതൽ 1800 രൂപ വരെ ഫീസ് നൽകേണ്ടി വരും. കഴിഞ്ഞ വർഷം 550 രൂപയായിരുന്നതാണ് ഇത്തവണ കുത്തനെ കൂട്ടിയത്. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് പേപ്പറിന് 150 രൂപയും, പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 250 രൂപയുമാണ് പരീക്ഷ ഫീസ്. കൂടാതെ പരീക്ഷ മൂല്യനിർണയത്തിന് 300 രൂപയും മാർക്ക് ഷീറ്റിന് 75 രൂപയും അടയ്ക്കണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാല് വർഷ കോഴ്സുകളിൽ പ്രധാന വിഷയങ്ങൾക്ക് എല്ലാം പ്രാക്ടിക്കലും ഉണ്ടാകും. ഈ രീതിയിൽ നോക്കിയാൽ ആർട്സ് വിഷയങ്ങൾക്ക് തന്നെ 1300 രൂപവരെ ഫീസ് അടയ്ക്കണം. പ്രാക്ടിക്കൽ കൂടുതലുള്ള വിഷയമാണെങ്കിൽ ഇനിയും കൂടും. ഉദാഹരണത്തിന് സുവോളജി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥി 1775 രൂപ വരെ പരീക്ഷ ഫീസ് അടയ്ക്കണം.

ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പ്രാക്ടിക്കൽ ഉണ്ടെങ്കിൽ 300 ഉം, ഇല്ലെങ്കിൽ 200 രൂപയുമാണ് ഒരു പേപ്പറിന് പരീക്ഷ ഫീസ് അടയ്ക്കേണ്ടത്. സപ്ലിമെന്ററി പരീക്ഷയ്ക്ക് 300 മുതൽ 350 രൂപ വരെ ഫീസ് ഉയരും. സപ്ലിമെന്ററിക്കും, ഇംപ്രൂവ്മെന്റിനും മാർക്ക് ഷീറ്റിന് 500 രൂപയും നൽകണം. മൂന്ന് വർഷ ഡിഗ്രി കോഴ്സുകൾക്കാകട്ടെ 505 രൂപ മാത്രമാണ് പരീക്ഷാ ഫീസായി അടയ്ക്കേണ്ടത്. ഫീസ് ഉയർത്തിയതിൽ പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മേൽ പ്രതികരിച്ചു.

  വി.സിയുടെ യോഗ്യത സംഘപരിവാറിന്റെ കാൽ തിരുമ്മൽ; സേവ് യൂണിവേഴ്സിറ്റി ഫോറം ഇത്തിൾ കണ്ണികൾ: ശിവപ്രസാദ്

Story Highlights: Kerala University doubles exam fees for four-year degree courses, raising concerns among students.

Related Posts
കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീനെ പുറത്താക്കണമെന്ന് എസ്എഫ്ഐ
caste abuse kerala

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നടത്തിയ അധ്യാപികയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എസ്എഫ്ഐ Read more

വി.സിയുടെ യോഗ്യത സംഘപരിവാറിന്റെ കാൽ തിരുമ്മൽ; സേവ് യൂണിവേഴ്സിറ്റി ഫോറം ഇത്തിൾ കണ്ണികൾ: ശിവപ്രസാദ്
Kerala University VC protest

കേരള സർവകലാശാലയുടെ ഭരണം മോഹനൻ കുന്നുമ്മൽ താറുമാറാക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. Read more

  കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീൻ സി എൻ വിജയകുമാരിക്കെതിരെ കേസ്
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയം; വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ
Kerala University protest

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ജാതി അധിക്ഷേപം നടത്തിയ ഡീൻ സി.എൻ. വിജയകുമാരിയെ Read more

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീൻ സി എൻ വിജയകുമാരിക്കെതിരെ കേസ്
caste abuse case

കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ ഡീൻ ഡോക്ടർ സി എൻ വിജയകുമാരിക്കെതിരെ Read more

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; കേസെടുക്കാൻ സാധ്യത തേടി പോലീസ്
caste abuse complaint

കേരള സർവകലാശാലയിലെ സംസ്കൃത വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കുന്നതിനുള്ള Read more

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു
Kerala University caste abuse

കേരള സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന Read more

  കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയം; വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ
കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; എസ്സി-എസ്ടി കമ്മീഷന് പരാതി
caste abuse complaint

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ സംസ്കൃത വിഭാഗം മേധാവിക്കെതിരെ ഗവേഷണ വിദ്യാർത്ഥി പരാതി Read more

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീനെതിരെ പരാതി നൽകി ഗവേഷക വിദ്യാർത്ഥി
Kerala University caste abuse

കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന് ഗവേഷക വിദ്യാർത്ഥിയുടെ പരാതി. ഡോ. സി Read more

രജിസ്ട്രാർ സസ്പെൻഷൻ: ഗവർണർക്ക് റിപ്പോർട്ട് നൽകി വി.സി
Registrar suspension controversy

കേരള സർവകലാശാലയിലെ രജിസ്ട്രാർ സസ്പെൻഷൻ വിവാദത്തിൽ വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് നൽകി. Read more

വിദ്യാർത്ഥി വിഷയങ്ങളിൽ തീരുമാനമില്ലാതെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പിരിഞ്ഞു
Kerala University Syndicate

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വിദ്യാർത്ഥി വിഷയങ്ങളിൽ തീരുമാനമെടുക്കാതെ പിരിഞ്ഞു. ഫിനാൻസ് കമ്മിറ്റി Read more

Leave a Comment