എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ; അഞ്ചു കോടിയുടെ വായ്പാ തട്ടിപ്പ്

Anjana

SBI loan fraud Hyderabad

സൈബറാബാദ് പൊലീസി​ന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഞ്ചു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സനത്‌നഗർ മുൻ ബ്രാഞ്ച് മാനേജർ കാർത്തിക് റായ്, കൂട്ടാളികളായ മെട്ടേപ്പിള്ളി ശ്രീകാന്ത്, പോൾ വിശാൽ, ദഗല രാജു, സുധാൻസു ശേഖർ പരിദ, മുഹമ്മദ് വാജിദ്, യു സുനിൽ കുമാർ, ഭാസ്‌കർ ഗൗഡ്, അമഞ്ചി ഉപേന്ദർ എന്നിവരാണ് പിടിയിലായത്.

കാർത്തിക് റായിയും കൂട്ടുപ്രതികളും ചേർന്ന് എസ്ബിഐയുടെ വായ്പാ പദ്ധതികളും അനധികൃതമായി അനുവദിച്ച വായ്പാ തുകയും ദുരുപയോഗം ചെയ്‌താണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് ഭാക്ഷ്യം. വ്യാജ ഈടി​ന്‍റെ അടിസ്ഥാനത്തിൽ അനധികൃത വായ്പകൾക്ക് അംഗീകാരം നൽകൽ, പുതിയ വായ്പകൾക്ക് അംഗീകാരം നൽകൽ, ബന്ധപ്പെട്ട ഉപഭോക്താക്കൾ അറിയാതെ പണം മൂന്നാം കക്ഷി അക്കൗണ്ടുകളിലേക്ക് വകമാറ്റൽ, സ്ഥിരനിക്ഷേപം വകമാറ്റൽ, മരണപ്പെട്ട ഇടപാടുകാരുടെ ഫണ്ട് ക്ലെയിം ചെയ്യലും വകമാറ്റലും എന്നിവ തട്ടിപ്പിൽ ഉൾപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2020 ജൂണിനും 2023 ജൂണിനും ഇടയിലുള്ള കാലയളവിൽ സനത്‌നഗർ ശാഖയുടെ അക്കൗണ്ടുകളിൽ നടന്ന തട്ടിപ്പുകൾ എസ്ബിഐയുടെ നിലവിലെ സനത്‌നഗർ ബ്രാഞ്ച് മാനേജർ രാമചന്ദ്ര രാഘവേന്ദ്ര പ്രസാദ് പാപ്പാരപ്പട്ടി പോലീസിൽ പരാതി അറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്. വ്യാജ സാലറി സ്ലിപ്പുകളും തിരിച്ചറിയൽ കാർഡുകളും നിർമ്മിച്ച് വായ്പയെടുത്തവരെല്ലാം ശമ്പളക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെ അന്വേഷണത്തിൽ ഹൈദരാബാദ് ബ്രാഞ്ചിലെ 67 എസ്‌ബിഐ അക്കൗണ്ടുകളിൽ വായ്പാ തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

Story Highlights: SBI branch manager and seven others arrested for Rs 5 crore loan fraud in Hyderabad

Leave a Comment