ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്ന പുതിയ മാൽവെയർ ‘ടോക്സിക് പാണ്ട’യുടെ ഭീഷണിയിൽ ടെക് ലോകം. സൈബർ സുരക്ഷാ സ്ഥാപനമായ ക്ലീഫ് ലി ഇന്റലിജൻസാണ് ഈ പുതിയ മാൽവെയറിനെ തിരിച്ചറിഞ്ഞത്. മൊബൈൽ ആപ്പുകൾ സൈഡ് ലോഡിങ് ചെയ്യുന്നതിലൂടെയും ഗൂഗിൾ ക്രോം പോലുള്ള ജനപ്രിയ ആപ്പുകളുടെ വ്യാജ പതിപ്പുകളിലൂടെയും ഈ മാൽവെയർ പ്രചരിക്കുന്നു.
‘അക്കൗണ്ട് ടേക്ക് ഓവർ’, ‘ഓൺ-ഡിവൈസ് ഫ്രോഡ്’ തുടങ്ងിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുക എന്നതാണ് ടോക്സിക് പാണ്ടയുടെ പ്രധാന രീതി. ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് ആപ്പുകളുടെ ‘ഐഡന്റിറ്റി വെരിഫിക്കേഷൻ’ ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളെല്ലാം തകർത്ത് പണം കൈമാറ്റം ചെയ്യാൻ ഈ മാൽവെയറിന് സാധിക്കും. മറ്റൊരിടത്തിരുന്ന് മാൽവെയർ ബാധിച്ച ഫോണുകൾ നിയന്ത്രിക്കാനും സാധിക്കും.
ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലും 1,500-ലധികം ആൻഡ്രോയിഡ് ഫോണുകളേയും 16 ബാങ്കുകളേയും ടോക്സിക് പാണ്ട ഇതിനകം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളാണ് ഈ മാൽവെയറുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
Story Highlights: New malware ‘Toxic Panda’ threatens Android phones, hacking bank accounts across Europe and Latin America