വയനാട്ടിൽ റവന്യൂ വകുപ്പ് ഭക്ഷ്യ കിറ്റിനായി നൽകിയ അരി ചാക്കുകളിൽ പകുതിയോളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. ഒന്നാം തിയ്യതി കൊണ്ടുവന്ന 835 ചാക്ക് അരിയിൽ മിക്കതും കാലാവധി കഴിഞ്ഞതാണെന്നാണ് റിപ്പോർട്ട്. 2018 മുതലുള്ള അരിയാണ് ക്യാമ്പിൽ എത്തിച്ചിട്ടുള്ളതെന്നും, നൂറു കണക്കിന് ചാക്കുകളിൽ തീയതി പോലും കാണുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
2018-ൽ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാൻ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അരി കൂടാതെ പയർ, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഉപയോഗശൂന്യമായവയാണ് എത്തിച്ചിരിക്കുന്നത്. ഇവ കൂട്ടിയിട്ടിരിക്കുകയാണ്.
മേപ്പാടി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ പുഴുവരിച്ച അരിയും മൈദയും ഉൾപ്പെടെയുള്ളവ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിച്ചിരുന്നു.
Story Highlights: Half of the rice given by revenue department for food kits in Wayanad are unused