കലൂര് സ്റ്റേഡിയത്തില് പാലസ്തീന് പതാകയുമായി എത്തിയ നാലുപേര് കസ്റ്റഡിയില്

നിവ ലേഖകൻ

Updated on:

Palestine flag ISL match Kochi

കലൂര് സ്റ്റേഡിയത്തില് നടന്ന ഐഎസ്എല് മത്സരത്തിന് പാലസ്തീന് പതാകയുമായി എത്തിയ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളായ ഇവരെ പാലാരിവട്ടം പൊലീസാണ് കരുതല് തടങ്കലില് എടുത്തത്. എന്നാല് ഇവര്ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മത്സരം തുടങ്ങുന്നതിന് മുന്പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലസ്തീന് പതാകയുമായി പ്രതിഷേധിക്കാന് ഇവര് എത്തുമെന്ന മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് സ്റ്റേഡിയം പരിസരത്ത് നിരീക്ഷണം കര്ശനമാക്കിയിരുന്നു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില് ഹൈദരാബാദിനോട് തോല്വി വഴങ്ങി. സ്വന്തം ഗ്രൗണ്ടില് 2-1 സ്കോറിലാണ് പരാജയപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില് നിന്ന കേരള ടീം പോയിന്റ് പട്ടികയില് 11-ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് പരാജയപ്പെട്ടു. രണ്ട് പകുതികളിലും നിരവധി അവസരങ്ങള് തുറന്നെടുത്തിട്ടും ഗോള് മാത്രം പിറക്കാത്ത മത്സരത്തില് അലസമായ നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളില് നിന്ന് കണ്ടു. നോഹ സദോയ്, അഡ്രിയാന് ലൂണ, കെ.പി രാഹുല് എന്നിവര് മോശമില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചപ്പോള് ആദ്യപകുതിയുടെ 13-ാം മിനിറ്റില് ജീസസ് ജിമിനസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള് നേടിയത്.

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ

Story Highlights: Four people detained for bringing Palestine flag to ISL match in Kochi

Related Posts
ഐഎസ്എൽ പ്രതിസന്ധിയിൽ; മോഹൻ ബഗാൻ പിന്നാലെ കേരള ബ്ലാസ്റ്റേഴ്സും പ്രവർത്തനം നിർത്തിവെച്ചു
ISL crisis

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി പ്രതിസന്ധിയിലായതോടെ പല ക്ലബ്ബുകളും ഫുട്ബോൾ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു. Read more

ഡൽഹിയെ തകർത്ത് ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ തുടർച്ചയായ രണ്ടാം ജയം
kerala blasters super cup

സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തുടർച്ചയായ രണ്ടാം വിജയം. ജി.എം.സി Read more

  ഐഎസ്എൽ പ്രതിസന്ധിയിൽ; മോഹൻ ബഗാൻ പിന്നാലെ കേരള ബ്ലാസ്റ്റേഴ്സും പ്രവർത്തനം നിർത്തിവെച്ചു
പലസ്തീൻ തടവുകാരുടെ 30 മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി ഇസ്രായേൽ
Israel Gaza bodies

ഇസ്രായേൽ 30 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി. മൃതദേഹങ്ങളിൽ പീഡനത്തിന്റെ ലക്ഷണങ്ങൾ Read more

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 18 പലസ്തീനികൾ കൊല്ലപ്പെട്ടു
Israeli attack on Gaza

ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ Read more

സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ; ഗാസയിൽ വീണ്ടും ആക്രമണം
Israel Gaza conflict

സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം ആരംഭിച്ചു. ബന്ദികളുടെ മൃതദേഹം Read more

ഗസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 24 മണിക്കൂറിനിടെ 44 മരണം
Gaza Israeli attacks

ഗസയിലെ വെടിനിർത്തൽ കരാർ ലക്ഷ്യം കാണാതെ പോവുകയും ഇസ്രായേൽ ആക്രമണം ശക്തമാവുകയും ചെയ്തതോടെ Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
ഗസയിൽ ഇസ്രായേൽ ആക്രമണം; 11 പലസ്തീൻകാർ കൊല്ലപ്പെട്ടു
Gaza Israeli attack

ഗസയിൽ സമാധാന കരാർ നിലനിൽക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. Read more

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; ഗസ്സയിൽ ഒൻപത് പലസ്തീനികൾ കൊല്ലപ്പെട്ടു
Gaza ceasefire violation

അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഒൻപതോളം പലസ്തീനികളെ Read more

ഗാസ: 20 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്; പലസ്തീൻ തടവുകാരെ ഉടൻ വിട്ടയക്കും
Israeli hostages release

സമാധാനത്തിന്റെ ആദ്യ പടിയായി ഗാസയിൽ തടവിലാക്കിയ 20 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. Read more

നോർവേ-ഇസ്രയേൽ മത്സരത്തിലും പലസ്തീൻ ഐക്യദാർഢ്യം; ഗോളടിച്ച് നോർവേയുടെ ജയം
Palestine solidarity Norway

പലസ്തീനിലെ വംശഹത്യക്കെതിരെ യൂറോപ്പിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, നോർവേ-ഇസ്രയേൽ മത്സരത്തിൽ രാഷ്ട്രീയം നിറഞ്ഞുനിന്നു. കാണികൾ Read more

Leave a Comment