ഇളയരാജ ഷാർജ പുസ്തകമേളയിൽ; സംഗീത ജീവിതത്തെക്കുറിച്ച് സംവദിക്കും

Anjana

Ilaiyaraaja Sharjah Book Fair

ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ സംഗീതകാരൻ ഇളയരാജ വെള്ളിയാഴ്ച്ച ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീത സഞ്ചാരം’ എന്ന പരിപാടിയിൽ അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് ഇളയരാജ സംസാരിക്കും. സംഗീത ജീവിതത്തിലെ ക്രിയാത്മക തലങ്ങൾ, സംഗീതത്തിലൂടെയുള്ള വളർച്ച, ഇന്ത്യൻ സംഗീത ലോകത്ത് സൃഷ്ടിച്ച മാസ്മരികത എന്നിവയെക്കുറിച്ച് അദ്ദേഹം ശ്രോതാക്കളോട് മനസ് തുറക്കും.

ഈ വർഷത്തെ പുസ്തകമേളയിൽ ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും അതിഥിയുടെ വിസ്മയകരമായ പ്രതിഭ കൊണ്ടും സമാനതകളില്ലാത്ത അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട് മണിക്കൂർ നീളുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്. ശ്രോതാക്കൾക്ക് ഇളയരാജയോട് ചോദ്യങ്ങൾ ചോദിക്കാനും അവസരം ലഭിക്കും. പരിപാടിക്ക് ശേഷം ഇളയരാജ എഴുതിയ പുസ്തകം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒൻപത് ഭാഷകളിലായി 1428 സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോർഡ് ഇളയരാജക്ക് സ്വന്തമാണ്. 8500 ഗാനങ്ങൾക്ക് ഈണം പകർന്ന ഇളയരാജ ഇരുപതിനായിരത്തിലധികം കച്ചേരികൾ നടത്തിയിട്ടുണ്ട്. ശാസ്ത്രിയ സംഗീതത്തിന് പുതിയ ഭാവുകത്വം നൽകിയ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നൽകുന്നത്.

Story Highlights: Legendary Indian musician Ilaiyaraaja to interact with fans at Sharjah International Book Fair

Leave a Comment