സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില് ഇ-ഹെല്ത്ത് സംവിധാനം; വിശദാംശങ്ങള് പങ്കുവെച്ച് മന്ത്രി വീണാ ജോര്ജ്

നിവ ലേഖകൻ

Updated on:

Kerala e-health system

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില് ഇ-ഹെല്ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഇതില് 428 ആശുപത്രികളില് ഈ സര്ക്കാരിന്റെ കാലത്താണ് ഇ-ഹെല്ത്ത് സംവിധാനം നടപ്പിലാക്കിയത്. മെഡിക്കല് കോളേജുകള്, ജില്ലാ/ജനറല് ആശുപത്രികള്, താലൂക്ക് ആശുപത്രികള്, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്, കുടുംബാരോഗ്യ കേന്ദ്രങ്ങള്, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്, സ്പെഷ്യാലിറ്റി ആശുപത്രികള്, പബ്ലിക് ഹെല്ത്ത് ലാബുകള് എന്നിവിടങ്ങളിലാണ് ഇ-ഹെല്ത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറല് ആശുപത്രികളില് കൂടി ഓണ്ലൈന് അപ്പോയ്മെന്റ് സംവിധാനം അന്തിമ ഘട്ടത്തിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഴുവന് ആശുപത്രികളിലും ഇ-ഹെല്ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവരെ 1. 93 കോടിയിലധികം ജനങ്ങള് സ്ഥിര യു. എച്ച്. ഐ. ഡി. രജിസ്ട്രേഷന് എടുത്തു.

താത്ക്കാലിക രജിസ്ട്രേഷനിലൂടെ 5. 24 കോടിയിലധികം പേര് ചികിത്സ തേടി. 11. 84 ലക്ഷം പേര് അഡ്മിറ്റായി ചികിത്സ തേടി. 2. 78 കോടിയിലധികം പ്രീ ചെക്കപ്പ്, 6. 85 കോടിയിലധികം ഡയഗ്നോസിസ്, 4.

44 കോടിയിലധികം പ്രിസ്ക്രിപ്ഷന്, 1. 50 കോടിയിലധികം ലാബ് പരിശോധനകള് എന്നിവയും നടത്തി. ഇ-ഹെല്ത്തിലൂടെ ഓണ്ലൈന് ഒപി ടിക്കറ്റും പേപ്പര് രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു. ആശുപത്രിയില് ക്യൂ നില്ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന് കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കില് ആശുപത്രിയില് നിന്നും തന്നെ അഡ്വാന്സ് ടോക്കണ് എടുക്കാനുള്ള സംവിധാനവും സജ്ജമാണ്.

  ചർമ്മനിറത്തിന്റെ പേരിലുള്ള വിമർശനത്തിനെതിരെ ശാരദ മുരളീധരന് പിന്തുണയുമായി വി ഡി സതീശൻ

ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും. യുണിക്ക് ഹെല്ത്ത് ഐഡി സൃഷ്ടിക്കുന്നതിനും അപ്പോയ്മെന്റ് എടുക്കുന്നതിനുമുള്ള വിശദമായ നിര്ദ്ദേശങ്ങളും നല്കിയിട്ടുണ്ട്. സംശയങ്ങള്ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില് വിളിക്കാവുന്നതാണ്.

Story Highlights: Kerala implements e-health system in 653 health institutions, with 428 hospitals added during current government

Related Posts
കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

  ഷിംലയിൽ അലയൻസ് എയർ വിമാനത്തിന് ലാൻഡിംഗ് തകരാർ; യാത്രക്കാർ രക്ഷപ്പെട്ടു
സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more

ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്
medical negligence

ആലപ്പുഴയിൽ ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ Read more

ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
Alappuzha drug case

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താനയെ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

ആശാ വർക്കേഴ്സിന്റെ സമരം: മന്ത്രി വീണാ ജോർജുമായി ഇന്ന് നിർണായക ചർച്ച
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ 53 ദിവസമായി നടക്കുന്ന ആശാ വർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ ഇന്ന് Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

Leave a Comment