സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി പാറപൊട്ടിക്കൽ യന്ത്രങ്ങളുടെ വാടക തട്ടിപ്പിൽ അറസ്റ്റിൽ

Anjana

Updated on:

CPIM leader arrested quarry machine fraud
സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസ് പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെയും ഇവ തിരികെ നൽകാതെയും തട്ടിപ്പു നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായി. കോന്നി പൊലീസാണ് തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറിയായ മലയാലപ്പുഴ സ്വദേശി അർജുൻ ദാസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്യും. രാജസ്ഥാൻ സ്വദേശി കിഷൻ ലാലാണ് പരാതിയുമായി എത്തിയത്. 2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ വാടക ഇനത്തിൽ ആറ് ലക്ഷം രൂപ നൽകാനുണ്ടെന്നും വാടക ചോദിക്കുമ്പോൾ ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. യന്ത്രങ്ങൾ എവിടെയെന്ന് പറയാനും അർജുൻ ദാസ് തയ്യാറായില്ല. ഇതോടെയാണ് കിഷൻ ലാൽ കോന്നി പൊലീസിൽ പരാതി നൽകിയത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ ബ്രാ‍ഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഐഎം അടുത്തിടെ പുറത്താക്കിയിരുന്നു. കോന്നിയിലെ ഒരു വീട്ടുപറമ്പിൽ നിന്ന് യന്ത്രങ്ങളും കണ്ടെടുത്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടർക്കഥയായതോടെയാണ് തുമ്പമൺ ടൗൺ തെക്ക് ബ്രാ‍ഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ സിപിഐഎം പുറത്താക്കിയത്. Story Highlights: Former CPIM branch secretary arrested for fraud involving quarry machine rentals

Leave a Comment