അരുണാചൽ പ്രദേശിൽ സ്റ്റേജ് ഷോയ്ക്കിടെ കാണികൾക്ക് മുന്നിൽ ലൈവായി കോഴിയെ കൊന്ന് രക്തം കുടിച്ച സംഭവത്തിൽ സ്റ്റേജ് ആർട്ടിസ്റ്റ് കോൻ വായ് സോണിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ മൃഗ സംരക്ഷണ നിയമത്തിലെ സെക്ഷൻ 325, സെക്ഷൻ 11 പ്രകാരമാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സോൺ ക്ഷമാപണം നടത്തി.
കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും അറിയിച്ച് പരിപാടിയുടെ സംഘാടകർ ജില്ലാ പൊലീസ് മേധാവിക്ക് കത്തയച്ചു.
മൃഗങ്ങളെ ഉപദ്രവിക്കുന്നവർ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്നും അവർക്ക് ആവശ്യമായ കൗൺസലിങ് നൽകണമെന്നും പെറ്റ പറഞ്ഞു. മനുഷ്യരോടും ഇവർക്ക് ക്രൂരത കാണിക്കാൻ ഒരു മടിയും ഉണ്ടാകില്ലെന്നും ഇവർ കൊടിയ കുറ്റവാളികളാണെന്നും പെറ്റ കൂട്ടിച്ചേർത്തു.
Story Highlights: Stage artist Kon Wai Son faces legal action for killing and drinking chicken blood during live performance in Arunachal Pradesh