തൃശൂർ റൂറൽ പോലീസ് വൻ ലഹരി മാഫിയയെ പിടികൂടി; പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു

നിവ ലേഖകൻ

Updated on:

Thrissur drug trafficking arrest

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തി മധ്യകേരളത്തിൽ വിതരണം ചെയ്തിരുന്ന കുപ്രസിദ്ധ ലഹരിസംഘത്തെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി കെ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുമേഷ്, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എം എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട മൻസൂർ എന്ന രാജേഷ് (38), സുവിൻ സുരേന്ദ്രൻ (29), മുനീർ മുജീബ് റഹ്മാൻ (28) എന്നിവരാണ് പത്ത് കിലോയോളം കഞ്ചാവുമായി പിടിയിലായത്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജേമുന്ദ്രിയിൽ നിന്നും കഞ്ചാവ് വാങ്ങി വരവേ വാഹനത്തിന് തകരാർ സംഭവിച്ചതിനാൽ കഞ്ചാവിൻ്റെ ഭൂരിഭാഗവും തമിഴ്നാട്ടിൽ വിറ്റഴിച്ച ശേഷം സുഹൃത്തിൻ്റെ സിമൻറ് ലോറിയിൽ കയറി നാട്ടിലേക്ക് വരികയായിരുന്നു സംഘം. പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ വി.

സജേഷ്കുമാർ, സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് ടോൾപ്ലാസയിലും അനുബന്ധ റോഡുകളിലും നിലയുറപ്പിച്ച് വാഹന പരിശോധന നടത്തി ലഹരിക്കടത്തു സംഘത്തെ പിടികൂടിയത്. പിടിയിലായവരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ഇവരുടെ സംഘത്തിൽ പെട്ടവരേയും ഇടപാടുകാരേയും ഉപഭോക്താക്കളേയും കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

  ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ

Story Highlights: Thrissur Rural Police arrest notorious drug trafficking gang with 10 kg of cannabis from Andhra Pradesh

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 69 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചു; ‘ഒപ്പം’ സിനിമയുടെ അണിയറ പ്രവർത്തകർ നഷ്ട പരിഹാരം നൽകണമെന്ന് കോടതി
Oppam film compensation

'ഒപ്പം' സിനിമയിൽ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് അധ്യാപികയ്ക്ക് നഷ്ടപരിഹാരം. ചാലക്കുടി മുൻസിഫ് കോടതിയാണ് Read more

  സുജിത് ദാസിന് പുതിയ നിയമനം; ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ എസ്പി ആയി ചുമതലയേൽക്കും
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 105 പേർ അറസ്റ്റിലായി. മാർച്ച് 31ന് Read more

തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്: 20 ഗ്രാം കഞ്ചാവ് പിടികൂടി
Excise raid cannabis

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 20 Read more

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നു
drug cases minors

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ടുകൾ. 2022 മുതൽ 170 Read more

എസ്കെഎൻ 40 കേരള യാത്രയുടെ ആദ്യഘട്ടം തൃശ്ശൂരിൽ സമാപിച്ചു
SKN 40 Kerala Yatra

ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയായ എസ്കെഎൻ 40 കേരള യാത്രയുടെ ആദ്യഘട്ടം തൃശ്ശൂരിൽ സമാപിച്ചു. Read more

  റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ജീപ്പ് ഡ്രൈവറുടെ ആത്മഹത്യ
Thrissur suicide

തൃശ്ശൂർ പുത്തൂർ കൈനൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ജീപ്പ് ഡ്രൈവർ Read more

പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം: യുവാവിനെതിരെ കേസ്
Priyanka Gandhi convoy obstruction

തൃശ്ശൂരിൽ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. എളനാട് സ്വദേശി Read more

Leave a Comment