ആനകളെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് മ്യൂസിയത്തിൽ മാത്രം കാണാം: ഹൈക്കോടതി മുന്നറിയിപ്പ്

Anjana

Updated on:

Kerala High Court elephant protection
ആനകളെ ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി വീണ്ടും രൂക്ഷമായ വിമർശനം ഉന്നയിച്ചു. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ പിടികൂടിയ 600 ആനകളിൽ 154 എണ്ണം ചരിഞ്ഞുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും, അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തിൽ മാത്രമേ കാണാൻ സാധിക്കൂ എന്നും കോടതി മുന്നറിയിപ്പ് നൽകി. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമാണെന്ന് പറയുന്നവർ, ആനകളെ ദുരവസ്ഥയിലാക്കി ആചാരങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൃഗങ്ങൾ സംസാരിക്കാത്തിടത്തോളം വേട്ടക്കാർ മഹത്വവത്കരിക്കപ്പെടുമെന്നും കോടതി അഭിപ്രായപ്പെട്ടു. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇക്കാര്യം പറയുന്നതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു. സംസ്ഥാനത്തുള്ള ആനകൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനാകണമെന്ന് കോടതി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ആനകളെ പുറത്തുനിന്ന് കൊണ്ടുവരുന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. നാട്ടാനകളെ ഉപയോഗിക്കുന്നതിന് ചട്ടം രൂപീകരിക്കുന്നതിൽ ചൊവ്വാഴ്ച വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്കാണ് അമിക്കസ് ക്യൂറി ശുപാർശ ചെയ്തിരിക്കുന്നത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്നും സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുതെന്നും അമിക്കസ് ക്യൂറി നിർദേശിച്ചു. Story Highlights: Kerala High Court criticizes elephant use, warns of extinction if not protected

Leave a Comment