അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട്

Anjana

US election space vote

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തുന്നത് ശ്രദ്ധേയമാകുന്നു. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നീ നാല് ബഹിരാകാശ യാത്രികർ അവിടെ നിന്നും വോട്ട് ചെയ്യും. ഇതിനിടെ, യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷയറിലെ ഡിക്സ്വിൽ നോച്ചിൽ ആദ്യ വോട്ടെടുപ്പ് നടന്നു, അവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു.

അവസാനഘട്ട സർവേ ഫലങ്ങളിൽ കമല ഹാരിസ് മുന്നിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. വനിതാ വോട്ടുകളും കമലയ്ക്ക് അനുകൂലമാണെന്ന് സർവേകൾ സൂചിപ്പിക്കുന്നു. 2016-ൽ 53 ശതമാനം വനിതാ വോട്ടുകൾ നേടിയ ട്രംപിന് ഇക്കുറി 40 ശതമാനം മാത്രമേ ലഭിക്കൂവെന്നാണ് പ്രവചനം. രാജ്യത്തെ വിവിധ സമയ മേഖലകളിൽ പ്രാദേശിക സമയം ഏഴുമുതൽ രാത്രി എട്ടുവരെയാണ് വോട്ടിങ് നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകൾ ഇതിനകം വോട്ട് ചെയ്തു കഴിഞ്ഞു. ഇന്ന് ഒമ്പത് കോടി പേർ കൂടി പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സാധാരണയായി തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫലം പുറത്തുവരാറുണ്ടെങ്കിലും, ഇക്കുറി ഏറെ വൈകുമെന്നാണ് റിപ്പോർട്ട്.

Story Highlights: US astronauts to vote from International Space Station in presidential election

Leave a Comment