പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി; കോടതിയിൽ വാദം കേട്ടു

Anjana

P P Divya bail plea

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം ഇന്ന് കോടതി കേട്ടു.

എഡിഎമ്മിന് എതിരായി കൈക്കൂലി ആരോപണം പിപി ദിവ്യ കോടതിയിൽ ആവർത്തിച്ചു. ജില്ലാ കളക്ടറുടെ മൊഴിയും പ്രശാന്തന്റെ സസ്‌പെൻഷനും പ്രതിഭാഗം ആയുധമാക്കി. തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അർത്ഥമെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ദിവ്യ കീഴടങ്ങിയെന്നും അന്വേഷണവുമായി സഹകരിച്ചെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. പിപി ദിവ്യയും കണ്ണൂർ ജില്ലാ കളക്ടറും തമ്മിൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. ജോൺ എഫ് റാൽഫ് ഉന്നയിച്ചു. കളക്ടറുടെ മൊഴിക്ക് മുൻപും ശേഷവും ഉള്ള ഫോൺ കോൾ രേഖകൾ പരിശോധിക്കണമെന്നും പ്രശാന്തന്റെ CDR എടുക്കണമെന്നും ആവശ്യപ്പെട്ടു. ജാമ്യത്തിനുവേണ്ടി നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നുവെന്നും ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു നടന്നുവെന്നും ആരോപണമുണ്ട്.

Story Highlights: Thalassery District Court to deliver verdict on P P Divya’s bail plea on Friday

Leave a Comment