പാരിസ് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് പുരുഷൻ; മെഡിക്കൽ റിപ്പോർട്ട് പുറത്ത്

Anjana

Imane Khelif gender controversy

പാരിസ് ഒളിമ്പിക്സിലെ വനിതകളുടെ 66 കിലോ​ഗ്രാം ബോക്സിങ് മത്സരം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ മത്സരത്തിൽ സ്വർണം നേടിയ അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ട് ഈ ആരോപണത്തിന് വ്യക്തത നൽകുന്നു. റിപ്പോർട്ടിൽ ഖെലിഫിന് ആന്തരിക വൃഷണങ്ങളും XY ക്രോമസോമുകളും ഉണ്ടെന്ന് പറയുന്നു.

പാരീസിലെയും അൾജിയേഴ്സിലെയും ആശുപത്രികളിലെ വിദഗ്ധർ 2023 ജൂണിൽ തയ്യാറാക്കിയ ലിംഗനിർണയ റിപ്പോർട്ടാണ് ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം നടത്തിയ എംആർഐ സ്‌കാനിംഗിൽ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ഗർഭപാത്രം ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2023-ൽ ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇൻ്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ (IBA) ഇമാനെ ഖെലീഫിനെ വിലക്കിയിരുന്നു. പാരിസ് ഒളിമ്പിക്സിൽ ഇറ്റാലിയൻ താരം ഏഞ്ചല കരിനിയെ 46 സെക്കൻഡിനുള്ളിൽ പരാജയപ്പെടുത്തിയ ഇമാനെ, ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്ന് കണ്ണീരോടെ പ്രതികരിച്ചിരുന്നു. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

Story Highlights: Imane Khelif, Paris Olympics gold medalist, confirmed as man in leaked medical report

Leave a Comment