ടെക്സസിൽ ബോക്സിങ് മത്സരത്തിന് മുന്നോടിയായി മൈക്ക് ടൈസൺ ജെയ്ക്ക് പോളിനെ അടിച്ചു

നിവ ലേഖകൻ

Mike Tyson Jake Paul boxing match

ടെക്സസിലെ ആർലിംഗ്ടണിൽ നടക്കാനിരിക്കുന്ന ഹെവിവെയ്റ്റ് ബോക്സിങ് മത്സരത്തിന് മുന്നോടിയായി നാടകീയ രംഗങ്ങൾ അരങ്ങേറി. ഇതിഹാസ ബോക്സർ മൈക്ക് ടൈസൺ എതിരാളി ജെയ്ക്ക് പോളിന്റെ മുഖത്ത് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അവസാന ഭാരപരിശോധനയ്ക്ക് ശേഷം ടൈസൺ വേദി വിടുന്നതിനിടെയാണ് സംഭവം നടന്നത്. ജെയ്ക്ക് പോൾ പ്രകോപിപ്പിച്ചപ്പോളാണ് ടൈസൺ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. ടൈസൺ ടീം അംഗങ്ങൾ വന്ന് പിടിച്ചുമാറ്റുന്നതും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ട് താരങ്ങളുടെയും ഭാരം 230 പൗണ്ടിൽ താഴെയായിരുന്നു. പോളിന്റെ ഭാരം 227.2 പൗണ്ടും ടൈസന്റെത് 228.4 പൗണ്ടുമായിരുന്നു. അതേസമയം ടൈസന്റെ അടിയിൽ തനിക്ക് വേദനിച്ചില്ലെന്നും യഥാർഥ അടിയും ഇടിയും ശനിയാഴ്ച റിങ്ങിൽ കാണാമെന്നും പോൾ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ബോക്സിംഗ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് നാളെ നടക്കുന്നത്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൈസൺ വീണ്ടും റിങ്ങിലേക്കെത്തുന്നതിന്റെ ത്രില്ലിലാണ് ഏവരും.

  ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം

ഈ വർഷം ജൂലൈയിൽ നടത്താൻ നിശ്ചയിച്ച മത്സരമാണ് നാളെ നടക്കാനിരിക്കുന്നത്. ടൈസന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മത്സരം വൈകിയത്. മത്സരത്തിന് ടൈസന് 20 മില്യൺ ഡോളർ പ്രതിഫലം ലഭിക്കുന്നതായാണ് റിപ്പോർട്ട്. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം നെറ്റ്ഫ്ലിക്സിൽ ഉണ്ടാകും.

Story Highlights: Mike Tyson hits Jake Paul during weigh-in for heavyweight boxing match in Texas

Related Posts
Kozhikode Collector boxing

കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ് ബോക്സിങ് മത്സരത്തിൽ വിജയിച്ചു. ലഹരിക്കെതിരെ ബോധവത്കരണവുമായി Read more

യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ്
Texas Hanuman statue

യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ രംഗത്ത്. ക്രിസ്ത്യൻ രാജ്യത്ത് Read more

  ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം
ടെക്സസ് മിന്നൽ പ്രളയം: മരണം 110 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
Texas flash floods

ടെക്സസിൽ മിന്നൽ പ്രളയത്തിൽ 110 പേർ മരിച്ചു. കെർ കൗണ്ടിയിൽ 161 പേരെ Read more

ടെക്സസ് മിന്നൽ പ്രളയം: 104 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
Texas flash floods

ടെക്സസ് മിന്നൽ പ്രളയത്തിൽ 104 പേർ മരിച്ചു. കെർ കൗണ്ടിയിൽ മാത്രം 68 Read more

ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, 23 പെൺകുട്ടികളെ കാണാനില്ല
Texas flash flooding

അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ Read more

മോഷണക്കേസ്: രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ യുഎസിൽ അറസ്റ്റ് ചെയ്തു
Indian students arrested

ടെക്സസിലെ എൽ പാസോ കൗണ്ടിയിൽ മോഷണക്കേസിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. Read more

  ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം
സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ ബോക്സിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു
Kollam Boxing Championship

കൊല്ലം ബീച്ചില് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ബോക്സിങ് ചാമ്പ്യൻഷിപ്പ് Read more

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് ടെക്സസിൽ വാഹനമോടിക്കാം; പുതിയ കരാർ
UAE driving license Texas

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ടെക്സസിൽ പ്രത്യേക പരീക്ഷ കൂടാതെ ലൈസൻസ് നേടാം. Read more

മൈക്ക് ടൈസൺ-ജെയ്ക്ക് പോൾ പോരാട്ടം: നെറ്റ്ഫ്ലിക്സിൽ റെക്കോർഡ് കാഴ്ചക്കാർ
Mike Tyson Jake Paul boxing match

മൈക്ക് ടൈസൺ-ജെയ്ക്ക് പോൾ ബോക്സിങ് പോരാട്ടം നെറ്റ്ഫ്ലിക്സിൽ റെക്കോർഡ് കാഴ്ചക്കാരെ ആകർഷിച്ചു. 60 Read more

ജെയ്ക്ക് പോൾ മൈക്ക് ടൈസണെ പരാജയപ്പെടുത്തി; ബോക്സിങ് ലോകം ഞെട്ടലിൽ
Jake Paul defeats Mike Tyson

ടെക്സാസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജെയ്ക്ക് പോൾ മൈക്ക് Read more

Leave a Comment