സ്വിഗിക്ക് കനത്ത തിരിച്ചടി: ഉപഭോക്താവിന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Anjana

ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗിക്ക് കനത്ത ശിക്ഷ വിധിച്ചിരിക്കുകയാണ്. ഉപഭോക്താവിൽ നിന്ന് അനധികൃതമായി ഉയർന്ന ഡെലിവറി ചാർജ് ഈടാക്കിയതിന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. സ്വിഗി വൺ ഉപഭോക്താവായ ഹൈദരാബാദ് സ്വദേശി എമ്മാഡി സുരേഷ് ബാബുവിനാണ് നഷ്ടപരിഹാരം ലഭിക്കുക.

നവംബർ ഒന്നിന് സുരേഷ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തിരുന്നു. യഥാർത്ഥത്തിൽ 9.7 കിലോമീറ്റർ ദൂരമുള്ള സ്ഥലത്തേക്ക് 14 കിലോമീറ്റർ എന്ന് തെറ്റായി രേഖപ്പെടുത്തി 103 രൂപ ഡെലിവറി ചാർജ് ഈടാക്കിയതായി കണ്ടെത്തി. ഗൂഗിൾ മാപ്പിലെ ഡിസ്റ്റൻസ് രേഖ സഹിതം സുരേഷ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. എന്നാൽ സ്വിഗി കമ്പനി കമ്മീഷന്റെ നോട്ടീസ് നിരാകരിക്കുകയും മറുപടി നൽകാതിരിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ കോടതി ഏകപക്ഷീയമായി പരാതി തീർപ്പാക്കി. സുരേഷിന് ഈടാക്കിയ 103 രൂപ ഡെലിവറി ചാർജ് തിരികെ നൽകാനും 350.48 രൂപ 9% പലിശ സഹിതം നൽകാനും ഉത്തരവിട്ടു. കൂടാതെ, മാനസിക ബുദ്ധിമുട്ടിന് 5000 രൂപയും നിയമനടപടികൾക്ക് ചെലവായ വകയിൽ 5000 രൂപയും നൽകണമെന്ന് നിർദ്ദേശിച്ചു. ഇതിനു പുറമേ രംഗ റെഡ്ഢി ഡിസ്ട്രിക്ട് കമ്മീഷന്റെ ഉപഭോക്തൃ ക്ഷേമ ഫണ്ടിലേക്ക് 25,000 രൂപ അടയ്ക്കാനും സ്വിഗിയോട് ആവശ്യപ്പെട്ടു.

Story Highlights: Swiggy fined Rs 35,000 for overcharging delivery fee by showing inflated distance

Leave a Comment