അശ്വിനികുമാർ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Anjana

Ashwini Kumar murder case

ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ആറ് കുറ്റങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് ഈ ശിക്ഷ വിധിച്ചത്. ജീവപര്യന്തവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷാ വിധി. ഒറ്റ തവണയായി മാത്രം ജീവപര്യന്തം അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.

കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ മറ്റ് 13 പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പ്രധാന സാക്ഷി മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇരിട്ടി പുന്നാട് സ്വദേശിയായ അശ്വനികുമാർ ആർഎസ്എസ് ബൗദ്ധിക് പ്രമുഖും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, പ്രഗതി കോളേജ് അധ്യാപകനുമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുന്നാട് നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിനുള്ളിലിട്ട് എൻഡിഎഫ് പ്രവർത്തകർ വെട്ടിക്കൊല്ലുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മുൻ രൂപമാണ് എൻഡിഎഫ്. ഈ കേസിലാണ് ഇപ്പോൾ മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

Story Highlights: Third accused in RSS leader Ashwini Kumar murder case sentenced to life imprisonment

Leave a Comment