Story Highlights: Telecom Ministry releases 5 ways to identify fake police notices and lettersFAKE Police Notices ‼️
Don’t Fall Victim.
Know the 5 Red Flags 🚩 Now! #SafeDigitalIndia pic.twitter.com/pyj3wjJl67
— DoT India (@DoT_India) November 4, 2024
പൊലീസിന്റെ പേരിലുള്ള വ്യാജ നോട്ടീസുകളും കത്തുകളും തിരിച്ചറിയാനുള്ള അഞ്ച് മാര്ഗങ്ങള് ടെലികോം മന്ത്രാലയം പുറത്തുവിട്ടു. സോഷ്യല് മീഡിയയില് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വിവരം പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. അടുത്തകാലത്ത് പൊലീസിന്റെ പേരില് വ്യാജ നോട്ടീസുകളും കത്തുകളും ഉപയോഗിച്ച് നിരവധി പേരില്നിന്ന് തട്ടിപ്പുകാര് പണം തട്ടിയതിനെ തുടര്ന്നാണ് ഈ നടപടി.
24 മണിക്കൂറോ 48 മണിക്കൂറോ പോലുള്ള നിശ്ചിത സമയത്തിനകം റിപ്ലൈ ചെയ്യാതിരുന്നാല് അറസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉള്പ്പെടുത്തിയ നോട്ടീസുകള് വ്യാജമാണെന്ന് തിരിച്ചറിയാം. ആളുകളെ കുഴപ്പിക്കുന്ന സാങ്കേതിക പദങ്ങളും ഇല്ലാത്ത ഏജന്സികളുടെയോ വകുപ്പുകളുടെയോ പേരിലുള്ള സീലുകളും മോശം ലോഗോകളും കാണുന്നതും വ്യാജ നോട്ടീസുകളുടെ സൂചനയാണ്.
ഔദ്യോഗികമല്ലാത്ത ഒപ്പുകളും വ്യാജ നോട്ടീസുകളുടെ സൂചനയാണ്. ഔദ്യോഗിക നോട്ടീസുകളില് ഡിജിറ്റലോ ഒഫീഷ്യലോ ആയ ഒപ്പുകളും കോണ്ടാക്റ്റ് നമ്പറും ഔദ്യോഗിക ഇമെയില് വിലാസവും ഉണ്ടായിരിക്കും. റിപ്ലൈയോ പണമോ നല്കിയില്ലെങ്കില് കുറ്റവാളികളുടെ പട്ടികയില് പേര് പ്രസിദ്ധീകരിക്കുമെന്ന ഭീഷണികളുള്ള നോട്ടീസുകളും വ്യാജമാണെന്ന് ഉറപ്പിക്കാം. ഇത്തരം ഭീഷണികള് അന്വേഷണ ഏജന്സികള് നോട്ടീസിലൂടെ അറിയിക്കാറില്ല.