ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്; തിരൂർ സതീശിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവ്

നിവ ലേഖകൻ

Updated on:

BJP leaders dispute photo evidence

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കിടയിൽ തുടരുന്ന വാക്പോരിൽ പുതിയ വഴിത്തിരിവ്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ താൻ എത്തിയിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നു. തിരൂർ സതീശിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യയോടും മകനോടുമൊപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശന്റെ വീട്ടിൽ താൻ വന്നിട്ടില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസ്താവന. എന്നാൽ ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവന്നതെന്ന് തിരൂർ സതീശ് വ്യക്തമാക്കി.

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീശിന്റെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഐഎം ആണെന്നും ആരോപണങ്ങൾക്ക് സതീശിനെ സിപിഐഎം വിലയ്ക്കെടുത്തെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം. ബിജെപിയെ തകർക്കാനുള്ള സിപിഐഎമ്മിന്റെ ശ്രമങ്ങളാണിതെന്നും പറയുന്നത് സതീശാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഏത് നമ്പറിൽ നിന്നാണ് സതീശൻ തന്നെ വിളിച്ചതെന്ന് കണ്ടെത്തണമെന്നും ആ നമ്പർ വെളിച്ചത്ത് കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. സതീശനെ കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡന്റ് ആകേണ്ട കാര്യമില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

  തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ

Story Highlights: Photo emerges of BJP leader Shobha Surendran at Thirur Satheesan’s home, contradicting her denial

Related Posts
തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ
Nainar Nagendran

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രനെ നാമനിർദ്ദേശം ചെയ്തു. കെ. അണ്ണാമലൈക്കൊപ്പം Read more

വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു
Waqf Amendment

വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് ദേശീയ തലത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി. ഈ Read more

അമിത് ഷായുടെ സന്ദർശനം സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കാനുള്ളതല്ല: കെ. അണ്ണാമലൈ
Amit Shah Chennai Visit

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കുന്നതിനല്ല അമിത് ഷാ ചെന്നൈയിൽ എത്തിയതെന്ന് കെ. Read more

സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ
K. Muraleedharan

കെ. മുരളീധരൻ സുരേഷ് ഗോപിയെ വിമർശിച്ചു. മാധ്യമ സ്തുതി രാഷ്ട്രീയക്കാരന് ചേർന്നതല്ലെന്ന് മുരളീധരൻ Read more

മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

  വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
കേദാർ ജാദവ് ബിജെപിയിൽ
Kedar Jadhav

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി Read more

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ബിജെപി ഒരുങ്ങുന്നു
Kerala local body elections

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾക്കായി ബിജെപി തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഞ്ചു മേഖലകളായി Read more

Leave a Comment