ക്ഷയരോഗ നിയന്ത്രണത്തിൽ ഇന്ത്യയുടെ നേട്ടം; ലോകാരോഗ്യ സംഘടനയുടെ പ്രശംസ

നിവ ലേഖകൻ

Updated on:

India tuberculosis reduction WHO praise

ക്ഷയരോഗത്തെ പ്രതിരോധിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ ലഭിച്ചു. 2015 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാനിടയാക്കിയ നടപടികൾക്കാണ് ഡബ്ല്യു എച്ച് ഒ-യുടെ അഭിനന്ദനം. ആഗോള തലത്തിൽ ഇക്കാലയളവിൽ ക്ഷയരോഗബാധ എട്ടു ശതമാനം മാത്രമേ കുറയ്ക്കാനായിട്ടുള്ളു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയുടെ വികേന്ദ്രീകൃത ആരോഗ്യപരിപാലന സംവിധാനവും ടി ബി പ്രോഗ്രാമിനായി വലിയൊരു തുക വകയിരുത്തിയതുമാണ് ക്ഷയരോഗബാധയിൽ കുറവു വരുത്താൻ ഇടയാക്കിയതെന്ന് ഡബ്ല്യു എച്ച് ഒ പറയുന്നു. പുതിയ ചികിത്സാരീതികളും കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുന്ന രോഗനിർണയസംവിധാനങ്ങളും ക്ഷയരോഗത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ ഉപയോഗപ്പെടുത്തിയിരുന്നു.

2015-ൽ 640 കോടി രൂപയായിരുന്നു സർക്കാരിന്റെ ക്ഷയരോഗ ബജറ്റെങ്കിൽ 2022-23 കാലയളവിൽ 3400 കോടിയായി അത് വർധിപ്പിച്ചിരുന്നു. 2015-ൽ ഒരു ലക്ഷം പേരിൽ 237 പേർക്കാണ് ഇന്ത്യയിൽ ക്ഷയരോഗം ഉണ്ടായിരുന്നതെങ്കിൽ 2023-ൽ അത് ഒരു ലക്ഷത്തിൽ 195 പേരായി മാറിയിരിക്കുന്നു.

മൊത്തം 19 ലക്ഷം ക്ഷയരോഗബാധിതരാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ 1. 7 ലക്ഷത്തിലധികം വരുന്ന ആയുഷ്മാൻ ആരോഗ്യമന്ദിറുകളിലൂടെ ക്ഷയരോഗ നിർണയം സാധ്യമാക്കിയതാണ് ഈ നേട്ടത്തിന് ആധാരമായതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ക്ഷയരോഗബാധിതരുടെ മരണനിരക്കിൽ 21 ശതമാനം കുറവും രേഖപ്പെടുത്തി.

  പാകിസ്താന് സാമ്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

കഴിഞ്ഞ സെപ്തംബറിൽ മൾട്ടിഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗത്തെ പ്രതിരോധിക്കാൻ ദേശീയ ക്ഷയരോഗ നിർമ്മാർജന പദ്ധതിയ്ക്കു കീഴിൽ ബി പി എ എൽ എം എന്ന പുതിയൊരു ചികിത്സാരീതിയ്ക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Story Highlights: WHO praises India for reducing tuberculosis cases by 18% from 2015 to 2023

Related Posts
ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നിൽ
global terrorist organization

പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. Read more

പാകിസ്താനെ തുറന്നുകാട്ടാൻ ഇന്ത്യയുടെ നീക്കം; സർവ്വകക്ഷി സംഘം വിദേശത്തേക്ക്
India Pakistan relations

പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം Read more

  ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിൽ ലഷ്കർ തലവൻ ഉൾപ്പെടെ 5 ഭീകരരെ കൊന്ന് ഇന്ത്യ
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നീട്ടി; ത്രാലിൽ ജാഗ്രത തുടരുന്നു
India-Pak ceasefire

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ജമ്മു കശ്മീരിലെ Read more

ഇന്ത്യാ-പാക് അതിർത്തിയിൽ വിശ്വാസം വർദ്ധിപ്പിക്കാൻ സൈന്യം; ജാഗ്രത കുറയ്ക്കും
Indo-Pak border

ഇന്ത്യ-പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. Read more

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ട്
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. മെയ് 7-8 Read more

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി; സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് പാകിസ്താൻ
India Pakistan talks

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. സിന്ധു Read more

  ഇന്ത്യ-പാക് ചർച്ചയിൽ മൂന്നാം കക്ഷിയില്ല; ഭീകരതയിൽ ചർച്ചയ്ക്ക് തയ്യാറെന്ന് ജയശങ്കർ
അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
India Afghanistan relations

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖിയുമായി Read more

ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഇസ്രായേൽ; ഇന്ത്യയ്ക്ക് പിന്തുണയെന്ന് ആവർത്തിച്ചു
Operation Sindoor

കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ Read more

ഇന്ത്യയുടെ കടുത്ത നടപടി; തുർക്കി കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി
Turkish firm India

തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി ഇന്ത്യ Read more

ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ
Turkey India relations

ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് ജാമിയ മിലിയ ഇസ്ലാമിയ Read more

Leave a Comment