മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ അക്ഷരപ്പിശക്: ഡിഐജി അന്വേഷിക്കും

Anjana

Updated on:

Kerala CM police medal spelling error
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ വീഴ്ചയെ കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോ അന്വേഷണം നടത്തും. നവംബർ ഒന്നിന് വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത മെഡലുകളിലാണ് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയത്. ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ’ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് മെഡലിൽ ആലേഖനം ചെയ്തിരുന്നത്. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരത്തെറ്റുകൾ അടങ്ങിയ മെഡലുകളായിരുന്നു. തിരുവനന്തപുരത്തെ ഭഗവതി ഏജൻസിയാണ് മെഡലുകൾ തയ്യാറാക്കിയത്. ഒക്ടോബർ 23നാണ് മെഡൽ തയ്യാറാക്കാൻ ഏജൻസിക്ക് ഓർഡർ നൽകിയത്. ഒക്ടോബർ 29 ന് ഭഗവതി ഏജൻസി മെഡലുകൾ കൈമാറി. സംഭവം വാർത്തയായതോടെ പ്രശ്നത്തിൽ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ടു. അക്ഷരത്തെറ്റ് വന്ന മെഡലുകൾ ഉടൻ തിരികെ വാങ്ങി പകരം മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് DGP നിർദേശം നൽകി. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിയാതെ പോയത് എങ്ങനെയെന്നതും പരിശോധിക്കും. അടിയന്തരമായി പുതിയ മെഡലുകൾ വിതരണം ചെയ്യണമെന്നാണ് നിർദേശം. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിഐജി സതീഷ് ബിനോയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. Story Highlights: Police investigation launched into spelling mistakes on Chief Minister’s police medals distributed to officers.

Leave a Comment