സൽമാൻ ഖാൻ വെടിവയ്പ്പ് കേസ്: അൻമോൾ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് തിരികെ കൊണ്ടുവരാൻ നടപടി

Anjana

Updated on:

Anmol Bishnoi extradition
മുംബൈ ക്രൈംബ്രാഞ്ച് ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിലെ പ്രതിയായ അൻമോൾ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനായ അൻമോൾ നിലവിൽ അമേരിക്കയിലാണെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് അന്‍മോളിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രിൽ 14ന് പുലർച്ചെയാണ് ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് പുറത്ത് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ അഞ്ച് റൗണ്ട് വെടിയുതിർത്തത്. ഈ കേസിലെ പ്രതികളുമായി അൻമോൾ നിരന്തര സമ്പർക്കം പുലർത്തിയിരുന്നു കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും അൻമോൾ ഏറ്റെടുത്തിരുന്നു. മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയ് അറസ്റ്റിലായ സാഹചര്യത്തില്‍ സംഘത്തിന്റെ തലവനായി പ്രവർത്തിച്ചു കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അൻമോൾ ബിഷ്‌ണോയ് ആണെന്നാണ് വിവരം. ഇന്ത്യയുടെ ഭീകരവാദ-പ്രതിരോധ ഏജന്‍സിയും കേന്ദ്ര അന്വേഷണ ഏജന്‍സിയും കഴിഞ്ഞ മാസം അന്‍മോളിനെ ‘മോസ്റ്റ്-വാണ്ടഡ്’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2022-ൽ ഗായകൻ സിദ്ധു മൂസ്വാലയുടെ വധക്കേസിലെ പ്രതിയും കൂടിയാണ് അൻമോൾ ബിഷ്‌ണോയി. Story Highlights: Mumbai Police initiate extradition process for Anmol Bishnoi, wanted in Salman Khan shooting case, from US

Leave a Comment