കാലം ചെയ്ത യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതിക ശരീരം പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് കത്തീഡ്രൽ പള്ളിയോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. 25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഗാർഡ് ഓഫ് ഓണർ നൽകി ആദരമർപ്പിച്ചു.
സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി പൂർത്തിയാക്കിയ ശേഷമാണ് വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെൻ്ററിലെത്തിച്ചത്. പ്രതിസന്ധികാലത്ത് സഭയെ നയിച്ച ഇടയശ്രേഷ്ഠനായിരുന്നു അദ്ദേഹം. ഗ്രിഗോരിയസ് തിരുമേനി തന്റെ പിൻഗാമി ആകണമെന്ന ആഗ്രഹം ബാവയുടെ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു.
ഗവര്ണര്, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയവര് അന്തിമോപചാരം അര്പ്പിക്കാനെത്തി. ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കുമെന്ന് ബാവയ്ക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ സ്വർണ്ണാഭരണങ്ങൾ വിറ്റ് ബാങ്ക് ബാലൻസ് ചേർത്ത് പള്ളി നഷ്ട്ടപ്പെട്ട എടവകൾക്ക് നൽകണമെന്നും വിൽപ്പത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Story Highlights: Jacobite Syrian Church Catholicos Baselios Thomas I laid to rest with official honors