ഭര്ത്താവിന്റെ മരണശേഷം രക്തം തുടയ്ക്കാന് ഗര്ഭിണിയെ നിര്ബന്ധിച്ച് ആശുപത്രി; വിവാദം

നിവ ലേഖകൻ

Updated on:

pregnant woman clean husband blood hospital

മധ്യപ്രദേശിലെ ഡിന്ഡോരി ജില്ലയില് ഒരു ദാരുണ സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഭൂമി തര്ക്കത്തെ തുടര്ന്നുണ്ടായ വാക്കേറ്റത്തിനിടെ വെടിയേറ്റ് ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ച ശിവരാജിന്റെ ഭാര്യയെ കൊണ്ട് ആശുപത്രി അധികൃതര് ഭര്ത്താവിന്റെ രക്തം തുടപ്പിച്ചതായി ആരോപണം ഉയര്ന്നിരിക്കുകയാണ്. അഞ്ച് മാസം ഗര്ഭിണിയായ യുവതിയെ കൊണ്ട് ഭര്ത്താവ് കിടന്ന കിടക്ക വൃത്തിയാക്കിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തില് വിശദീകരണവുമായി ആശുപത്രി അധികൃതര് രംഗത്തെത്തി. ഭര്ത്താവിന്റെ രക്തം പുരണ്ട വസ്ത്രം വേണമെന്നും കിടക്ക വൃത്തിയാക്കാന് അനുവദിക്കണമെന്നും യുവതി തന്നെയാണ് ആവശ്യപ്പെട്ടതെന്നാണ് ഗദസാരായി ഹെല്ത്ത് സെന്ററിലെ അധികൃതരുടെ വിശദീകരണം.

വീഡിയോയില്, യുവതി ഒരു കൈയില് രക്തം പുരണ്ട തുണി പിടിച്ച്, മറുകൈ കൊണ്ട് ടിഷ്യൂകള് ഉപയോഗിച്ച് കിടക്ക വൃത്തിയാക്കുന്നതും, ഒരു ആശുപത്രി ജീവനക്കാരന് അവരോട് കിടക്ക മുഴുവന് വൃത്തിയാക്കണമെന്ന് പറയുന്നതും കാണാം. ഈ സംഭവത്തിന് പിന്നിലെ കാരണം ഭൂമി തര്ക്കമാണെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.

ശിവരാജിനെ കൂടാതെ അദ്ദേഹത്തിന്റെ പിതാവ് ധരം സിംഗ് മറവി (65), സഹോദരന് രഘുരാജ് (28) എന്നിവര്ക്കും വെടിയേറ്റിരുന്നു. ഇവര് രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തില് ഏഴ് പേര്ക്കെതിരെ കൊലപാതകം ഉള്പ്പെടെ വിവിധ വകുപ്പുകള് പ്രകാരം ഗദസരായ് പൊലീസ് കേസെടുത്തിട്ടുണ്ട്.

— /wp:paragraph –> Story Highlights: Pregnant woman in Madhya Pradesh forced to clean husband’s blood from hospital bed after his death in land dispute shooting.

Related Posts
റീൽ എടുക്കുന്നതിനിടെ ദുരന്തം; 50 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
reel accident death

റീൽ ചിത്രീകരണത്തിനിടെ മധ്യപ്രദേശിൽ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവ് Read more

മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും
Munambam land dispute

നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ Read more

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് വെടിയേറ്റ് പരിക്ക്
Rape accused shot

മധ്യപ്രദേശിലെ ഗൗഹർഗഞ്ചിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. Read more

മുനമ്പം തർക്കഭൂമി: കരം ഒടുക്കാൻ അനുമതി നൽകി ഹൈക്കോടതി
Munambam land dispute

മുനമ്പം തർക്കഭൂമിയിലെ കൈവശക്കാർക്ക് കരം ഒടുക്കാൻ ഹൈക്കോടതി അനുമതി നൽകി. കേസിലെ അന്തിമ Read more

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ കേരളത്തിന് മികച്ച നിലയിൽ തുടക്കം
Ranji Trophy Kerala

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിനം കളി Read more

സ്കൂൾ കുട്ടികൾക്ക് പത്രത്തിൽ ഉച്ചഭക്ഷണം; പ്രധാനമന്ത്രിക്കും മന്ത്രിക്കും ലജ്ജ തോന്നണമെന്ന് രാഹുൽ ഗാന്ധി
school lunch program

മധ്യപ്രദേശിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പത്ര കടലാസിൽ നൽകിയ സംഭവത്തിൽ വിമർശനവുമായി രാഹുൽ Read more

മധ്യപ്രദേശിൽ കാർബൈഡ് ഗൺ ദുരന്തം; 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു, മുന്നൂറിലധികം പേർക്ക് പരിക്ക്
carbide gun explosion

മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ പൊട്ടിത്തെറിച്ച് 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു. Read more

മധ്യപ്രദേശിൽ കാർബൈഡ് ഗൺ അപകടം; കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയി, 300-ൽ അധികം പേർക്ക് പരിക്ക്
carbide gun accident

മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ പൊട്ടിത്തെറിച്ച് 30 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു. Read more

മധ്യപ്രദേശിൽ നൂറുകണക്കിന് നിയമവിരുദ്ധ ലിംഗ പരിശോധനകൾ നടത്തിയ പ്യൂൺ അറസ്റ്റിൽ
illegal sex determination tests

മധ്യപ്രദേശിലെ മൊറീന ജില്ലയിൽ നിയമവിരുദ്ധമായി ലിംഗ നിർണയം നടത്തിയ കേസിൽ ശിപായിയായി ജോലി Read more

വസ്ത്രം മാറുന്നത് ഒളിക്യാമറയിൽ പകർത്തി; എബിവിപി നേതാക്കൾ അറസ്റ്റിൽ
ABVP leaders arrested

മധ്യപ്രദേശിലെ മന്ദ്സോറില് വിദ്യാര്ഥിനികള് വസ്ത്രം മാറുന്നത് ഒളിച്ചിരുന്ന് ചിത്രീകരിച്ച മൂന്ന് എബിവിപി നേതാക്കളെ Read more

Leave a Comment