അച്ഛന്റെ വായ്പാ തുക മോഷ്ടിച്ച് നാടുവിട്ട 13 കാരൻ തിരിച്ചെത്തി

Anjana

teenage theft Alappuzha

ആലപ്പുഴയിൽ കൂലിപ്പണിക്കാരനായ അച്ഛൻ വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 24,000 രൂപയുമായി 13 വയസ്സുകാരൻ നാടുവിട്ടു. അത്യാവശ്യത്തിനായി വായ്പയെടുത്ത പണമാണ് മകൻ മോഷ്ടിച്ചത്. വീട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് അർധരാത്രിയിൽ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. പൊലീസും വീട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. വായ്പയെടുത്ത പണം കാണാതായപ്പോൾ അച്ഛൻ മകനോട് ചോദിക്കുകയും വഴക്കുപറയുകയും ചെയ്തു. ഇതിൽ വിഷമിച്ചാണ് രാത്രി 12 മണിക്ക് കുട്ടി വീടുവിട്ടിറങ്ങിയത്. വിവരമറിഞ്ഞ വീട്ടുകാർ ഉടൻ തന്നെ പോലീസിൽ അറിയിച്ചു. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളിയാഴ്ച രാവിലെ മോഷ്ടിച്ച പണവുമായി ഇയർഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങി കുട്ടി വീട്ടിൽ തിരിച്ചെത്തി. ലഹരിപദാർഥം കഴിച്ച് ഉന്മാദാവസ്ഥയിലായിരുന്നു കുട്ടി എന്ന് പൊലീസ് പറഞ്ഞു. അതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ സാധിച്ചില്ല. കുട്ടിക്ക് കൗൺസലിങ് അടക്കമുള്ള ബോധവത്കരണം നൽകാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Story Highlights: 13-year-old boy in Alappuzha steals father’s loan money, runs away, and returns home after buying electronic items

Leave a Comment