ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസ്: 13 പ്രതികൾ വെറുതെ, മൂന്നാം പ്രതി കുറ്റക്കാരൻ

Anjana

Updated on:

RSS leader Ashwini Kumar murder case verdict
കണ്ണൂർ ജില്ലയിലെ ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ സുപ്രധാന വിധി പുറത്തുവന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 13 പ്രതികളെ വെറുതെവിട്ടപ്പോൾ മൂന്നാം പ്രതി എം.വി.മർഷൂക്കിനെ (40) കുറ്റക്കാരനെന്ന് കണ്ടെത്തി. 2005 മാർച്ച് 10-ന് രാവിലെ പത്തരയോടെയാണ് 27 വയസ്സുകാരനായ അശ്വിനി കുമാർ കൊല്ലപ്പെട്ടത്. ഇരിട്ടി പ്രഗതി കോളേജ് അധ്യാപകനും ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖനുമായിരുന്നു അദ്ദേഹം. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ പയ്യഞ്ചേരി മുക്കിൽ വെച്ച് അക്രമി സംഘം തടഞ്ഞുനിർത്തി. ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടർന്നെത്തിയ സംഘവും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബസിന്റെ മുന്നിലും പുറകിലും ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു കൊലപാതകം. കൊലയാളികളിൽ നാലുപേർ ബസിലും മറ്റുള്ളവർ ജീപ്പിലുമാണെത്തിയത്. കേസിലെ പ്രതികളായ അസീസ്(44), നൂഹുൽഅമീൻ(42), പി.എം.സിറാജ്(44), സി.പി.ഉമ്മർ(42), എം.കെ.യൂനുസ്(45), ആർ.കെ.അലി(47), പി.കെ.ഷമീർ(40), കെ.നൗഫൽ(41), ടി യാക്കൂബ്(43), മുസ്തഫ(49), ബഷീർ(55), കെ.ഷമ്മാസ്(37), കെ.ഷാനവാസ്(37) എന്നിവർ എൻഡിഎഫ് പ്രവർത്തകരായിരുന്നു. ഒന്നാം പ്രതി അസീസ് നേരത്തേ ആയുധപരിശീലന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. 10,11 പ്രതികൾ സിപിഐഎം പ്രവർത്തകനായ ദിലീപൻ വധക്കേസിലെ പ്രതികളാണ്. പി കെ മധുസൂദനന്റെ നേതൃത്വത്തിൽ ക്രൈബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. 2009 ജൂലൈ 31-ന് കുറ്റപത്രം സമർപ്പിച്ചു. 2020-ലാണ് വിചാരണ ആരംഭിച്ചത്. Story Highlights: RSS leader Ashwini Kumar murder case verdict: 13 accused acquitted, third accused found guilty

Leave a Comment