ഗൂഗിൾ പേയുടെ ദീപാവലി സമ്മാനമായി വരുന്ന ലഡു സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒക്ടോബർ 21 മുതൽ നവംബർ 7 വരെയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാകുന്നത്. കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിൾ ലഡു, ട്രെൻഡി ലഡു എന്നിങ്ങനെ ആറ് തരം ലഡുക്കളാണ് ഗൂഗിൾ പേ നൽകുന്നത്. ഈ ലഡുക്കൾക്കായി എല്ലാവരും അന്വേഷിച്ച് നടക്കുകയാണ്. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ജിപേ എന്നിവയിലൂടെ ലഡുവിനായി അഭ്യർത്ഥനകൾ വന്നുകൊണ്ടിരിക്കുന്നു.
ഈ ആറ് ലഡുക്കളും ശേഖരിച്ചാൽ 51 രൂപ മുതൽ 1001 രൂപ വരെ റിവാർഡ്സ് ലഭിക്കും. പേയ്മെന്റ് നടത്തിയും റീചാർജ്ജ് ചെയ്തും ലഡുക്കൾ നേടാം. കൈവശമില്ലാത്ത ലഡു സുഹൃത്തിനോട് ആവശ്യപ്പെടാനും അധികമുള്ളത് അയച്ചു കൊടുക്കാനും സാധിക്കും. ലഡു അയച്ചു കൊടുത്താൽ ഓരോ ബോണസ് ലഡുവും ലഭിക്കും. എല്ലാ ലഡുക്കളും ശേഖരിച്ചു കഴിഞ്ഞാൽ റിവാർഡ്സ് സ്ക്രാച്ച് ചെയ്യാം. ഭാഗ്യം അനുസരിച്ചായിരിക്കും വലിയ തുക ലഭിക്കുക.
ഗൂഗിൾ പേയുടെ സ്വീകാര്യത വർധിപ്പിക്കുന്ന ഇത്തരം തന്ത്രങ്ങൾ മുൻപും ചർച്ചയായിരുന്നു. എന്നാൽ ഇത്തവണ ലഡുവിന്റെ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഏറെയാണ്. 21 രൂപ മുതൽ 1000 രൂപയോളം റിവാർഡ് ലഭിച്ചവരുണ്ട്. ഗൂഗിൾ പേയുടെ ഈ ലഡു ക്യാമ്പെയ്ൻ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Story Highlights: Google Pay’s Diwali special ‘Ladoo’ campaign goes viral on social media, offering rewards up to Rs 1001