യാക്കോബായ സഭ മേലധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്

Anjana

Updated on:

Baselios Thomas I funeral
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന് നടക്കും. പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് ചാപ്പലിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇന്നലെ രാത്രിയിൽ മൃതദേഹം വിലാപയാത്രയായി പുത്തൻകുരിശിൽ എത്തിച്ചിരുന്നു. മൂന്നുമണിയോടെ ആരംഭിക്കുന്ന സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുത്തേക്കും. പുത്തന്‍കുരിശ് സെന്റ്. അത്തനേഷ്യസ് കത്തീഡ്രല്‍ പള്ളിയില്‍ ഒരുക്കുന്ന കബറടിത്തിലാണ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യ വിശ്രമം ഒരുക്കുന്നത്. ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കാതോലിക്ക ബാവ അന്തരിച്ചത്. ആറ് മാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. Story Highlights: Funeral of Catholicos Baselios Thomas I, head of Jacobite Syrian Orthodox Church, to be held today with official honors

Leave a Comment