കൊടകര കുഴൽപ്പണക്കേസ്: പൊലീസ് ഇ.ഡിക്ക് നൽകിയ കത്തിലെ വിവരങ്ങൾ പുറത്ത്

Anjana

Updated on:

Kodakara hawala case
കൊടകര കുഴൽപ്പണക്കേസിൽ കേരളാ പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അയച്ച കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 2021 ഓഗസ്റ്റ് എട്ടിനാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ വികെ രാജു കൊച്ചിയിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്. കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി സംസ്ഥാനത്ത് എത്തിയത് 41 കോടി രൂപയാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. കർണാടകയിൽ നിന്ന് നേരിട്ട് 14 കോടി 40 ലക്ഷവും മറ്റ് ഹവാല റൂട്ടുകളിലൂടെ 27 കോടിയും എത്തിയതായി കത്തിൽ പറയുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ഏഴ് കോടി തൊണ്ണൂറ് ലക്ഷമാണെന്നും വിവിധ മണ്ഡലങ്ങളിൽ വിതരണം ചെയ്തത് മുപ്പത്തിമൂന്നര കോടി രൂപയാണെന്നും കത്തിൽ വ്യക്തമാക്കുന്നു. കേസിലെ പ്രതിയായ ധർമരാജന്റെ മൊഴിയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടപാടുകൾ ബിജെപി നേതാക്കളായ എം ഗണേശും ഗിരീശൻ നായരും നിർദേശിച്ചത് അനുസരിച്ചാണെന്നും കെ സുരേന്ദ്രന് ഇക്കാര്യം അറിയാമായിരുന്നെന്നും ധർമരാജൻ മൊഴി നൽകി. ധർമ്മരാജന് പണം എത്തിച്ചത് കർണാടക എംഎൽസിയായിരുന്ന ലഹർ സിംഗ് ആണെന്നാണ് കണ്ടെത്തൽ. കത്തയച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഇ.ഡി തുടർനടപടി സ്വീകരിക്കാത്തത് സിപിഐഎമ്മും മന്ത്രിമാരും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. Story Highlights: Kerala Police letter to ED reveals details of BJP’s 41 crore fund transfer during assembly elections in Kodakara hawala case

Leave a Comment