കേരളപ്പിറവി ദിനം: നേട്ടങ്ങളും വെല്ലുവിളികളും

Anjana

Kerala Formation Day

ഇന്ന് കേരളപ്പിറവി ദിനം ആഘോഷിക്കുകയാണ് സംസ്ഥാനം. 68-ാം പിറന്നാൾ ആണ് കേരളത്തിന്റേത്. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചത്. പിന്നീട് വളർച്ചയുടെയും നവോത്ഥാനത്തിന്റെയും കാലമായിരുന്നു.

മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പരവതാനി വിരിച്ച മലനിരകളും കണ്ണെത്താദൂരത്തോളം പൊന്നണിഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും ശാന്തസുന്ദരമായ കായൽപ്പരപ്പുകളും കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും നീർച്ചാലുകളും ഒത്തിണങ്ങിയ സ്വർഗമാണ് നമ്മുടെ സ്വന്തം കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇതുപോലെ മറ്റൊരിടവും ഭൂമിയിൽ വേറെയുണ്ടാകാനില്ല. ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങൾ തുടങ്ങി എത്രയേറെ വിളക്കുമാടങ്ങൾ കേരളത്തിന്റെ വളർച്ചയിൽ ഉണ്ടായിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. എന്നാൽ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്. സാമ്പത്തിക പരിമിതികൾക്കിടയിലും സാമൂഹിക പ്രതിബദ്ധതയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ സർക്കാർ ശ്രമിക്കേണ്ടിയിരിക്കുന്നു. വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളെ ഒരുമിച്ച് ചെറുക്കേണ്ടിയിരിക്കുന്നു. മതേതതര പാരമ്പര്യത്തെ ശക്തിപ്പെടുത്താനും മലയാള ഭാഷയേയും സംസ്കാരത്തേയും മാറോട് ചേർക്കാനും മലയാളികളായ നാം ഉണർന്നിരിക്കേണ്ടിയിരിക്കുന്നു.

Story Highlights: Kerala celebrates its 68th formation day, reflecting on achievements and facing new challenges

Leave a Comment