ജീവൻ തോമസ് തിരോധാനം, വാകത്താനം കൂട്ടക്കൊല; ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8ന് തിയേറ്ററുകളിൽ

Anjana

Oru Anveshanathinte Thudakkam

കോട്ടയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ ജീവൻ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസും അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണ് മകനും സംവിധായകനുമായ എം എ നിഷാദ് തിരക്കഥ രൂപപ്പെടുത്തിയത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്‌ തുടങ്ങി 70-ഓളം താരങ്ങൾ അണിനിരക്കുന്നു.

നവംബർ 8 മുതൽ യു എ സർട്ടിഫിക്കറ്റോടെ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തിലാദ്യമായി 185 അടി നീളമുള്ള വാൾ പോസ്റ്റർ ഉപയോഗിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പൊന്നാനി കർമ്മാ ബീച്ചിന് സമീപമുള്ള റോഡിനോട് ചേർന്നുള്ള ചുവരിലാണ് ഈ വലിയ പോസ്റ്റർ പ്രദർശിപ്പിച്ചിരിക്കുന്നത്. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംവിധായകൻ നിഷാദ് തന്നെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. വിവേക് മേനോൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം എം ജയചന്ദ്രനും പശ്ചാത്തല സംഗീതം മാർക്ക് ഡി മൂസും നിർവഹിച്ചിരിക്കുന്നു. ക്രൈം ബ്രാഞ്ച് എസ് പി, ഇടുക്കി എസ് പി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച കുഞ്ഞുമൊയ്തീൻ ഡി ഐ ജി റാങ്കിൽ നിന്നാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ സേവനത്തിന് പ്രസിഡന്റിൽ നിന്ന് രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

Story Highlights: Crime thriller ‘Oru Anveshanathinte Thudakkam’ based on real-life cases set for theatrical release on November 8

Leave a Comment