പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്ക്കെതിരായ പരാമര്ശത്തില് സമസ്ത സെക്രട്ടറി ഉമര് ഫൈസിക്കെതിരെ മുസ്ലിം ലീഗ് നേതാക്കള് വിമര്ശനം തുടരുകയാണ്. ഉമര് ഫൈസിയുടെ പരാമര്ശം സ്പര്ദ്ധ ഉണ്ടാക്കുന്നതാണെന്ന് കുഞ്ഞാലികുട്ടി വിമര്ശിച്ചു. അധികാരത്തിനായി ചിലര് എന്തും പറയുന്നുവെന്ന് പികെ ബഷീര് എംഎല്എയും കുറ്റപ്പെടുത്തി. ഉമര്‍ ഫൈസിക്കെതിരെ നടപടി എടുക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
മുസ്ലിം ലീഗിനെതിരെ തുടര്ച്ചയായി ഉമര് ഫൈസി മുക്കം വിവാദ പ്രസ്താവനകള് നടത്തുകയും പിന്നീട് നേതൃത്വം തള്ളിപ്പറയുകയും ചെയ്യുന്ന രീതി ഇനി അംഗീകരിക്കാനാവില്ലെന്നാണ് ലീഗിന്റെ നിലപാട്. സാദിഖ് അലി തങ്ങള്ക്കെതിരായ പരാമര്ശം അതിരുകടന്നതായി വിലയിരുത്തുന്നു. ഉമര് ഫൈസി മുക്കത്തിനെ സമസ്ത മുശാവറയില് നിന്ന് പുറത്താക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
എന്നാല് ഉമര് ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ഒരു വിഭാഗം മുഷാറവ അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഉമര് ഫൈസിക്കെതിരായ പ്രതിഷേധം സമസ്തയെ അടിച്ചമര്ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഐഎന്എല് ആരോപിച്ചു. സമസ്ത-ലീഗ് തര്ക്കം പരസ്യ പോരിലേക്ക് എത്തിയ സാഹചര്യത്തില് ഉമര് ഫൈസിക്കെതിരെ നടപടി എടുത്തില്ലെങ്കില് ഇരുകൂട്ടരുടെയും ബന്ധം കൂടുതല് വഷളാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Story Highlights: Muslim League leaders criticize Umar Faizy for controversial remarks against Panakkad Sadhiq Ali Shihab Thangal