ഐപിഎൽ 2025: ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്ത്; സഞ്ജു സാംസൺ രാജസ്ഥാനിൽ തുടരും

Anjana

Updated on:

IPL 2025 retention list
ഐപിഎൽ 2025 മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്തി. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ, റിയാൻ പരാഗ് എന്നിവരാണ് മറ്റ് താരങ്ങൾ. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് താരങ്ങളെ നിലനിര്‍ത്തി. നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ 16.30 കോടിക്ക് നിലനിർത്തി. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും. രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാ​ഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി. മറ്റ് ടീമുകളുടെ റീടെൻഷൻ ലിസ്റ്റിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിരാട് കോഹ്‌ലി, രജത് പാട്ടിദാര്‍, യാഷ് ദയാൽ എന്നിവരെ നിലനിർത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍ എന്നിവരെ നിലനിർത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്ര റസ്സൽ, ഹര്‍ഷിത് റാണ, രമൺദീപ് സിങ് എന്നിവരെ നിലനിർത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിക്കോളാസ് പൂരാന്‍, രവി ബിഷ്ണോയി, മായങ്ക് യാദവ്, മുഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവരെ നിലനിർത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹെൻ‍റിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ നിലനിർത്തി. ഗുജറാത്ത് ടൈറ്റന്‍സ് റാഷിദ് ഖാൻ, ശുഭ്മന്‍ ഗില്‍, സായി സുദര്‍ശന്‍, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ എന്നിവരെ നിലനിർത്തി. പഞ്ചാബ് കിങ്‌സ് ശശാങ്ക് സിങ്, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെ നിലനിർത്തി. Story Highlights: IPL teams announce player retention lists for 2025 mega auction

Leave a Comment