യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

Anjana

Baselios Thomas I death

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മരണം. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനുമായിരുന്നു അദ്ദേഹം.

എറണാകുളം ജില്ലയിലെ പുത്തന്‍കുരിശില്‍ 1929-ല്‍ ജനിച്ച ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ 1958 ഒക്ടോബറില്‍ വൈദിക പട്ടം സ്വീകരിച്ചു. 1974-ല്‍ മെത്രോപൊലീത്തയായി. 2000-ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം അദ്ദേഹത്തെ നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു. ബസേലിയന്‍ പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിരവധി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ എല്ലാവര്‍ക്കും സുപരിചിതനും ആദരണീയനുമായ പുരോഹിതനായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം വഹിച്ചിട്ടുള്ള അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു.

Story Highlights: Jacobite Church head priest Baselios Thomas I passes away at Aster Medcity due to age-related illnesses

Leave a Comment