പി പി ദിവ്യ ഇന്ന് ജാമ്യഹർജി സമർപ്പിക്കും; അന്വേഷണ സംഘം യോഗം ചേരും

നിവ ലേഖകൻ

PP Divya bail plea

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രേരണാ കുറ്റം ചുമത്തി റിമാൻഡ് ചെയ്യപ്പെട്ട പി പി ദിവ്യ ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരുമെന്നും അറിയുന്നു. ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പോലീസ് ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വിഷയത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങളും അവർക്കെതിരായ സംഘടനാ നടപടികളും യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്യാൻ നിയമതടസമില്ലാതിരുന്ന ഘട്ടത്തിൽ പോലും ദിവ്യയെ അന്വേഷണസംഘം തൊടാതിരുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

  പൊന്നാനിയിൽ കഞ്ചാവ് ആവശ്യപ്പെട്ട് ആക്രമം; രണ്ട് പേർ അറസ്റ്റിൽ

നിലവിൽ ദിവ്യയെ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് ദിവ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്.

ഇന്നലെ വൈകിട്ടാണ് ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Story Highlights: PP Divya to file bail plea in court today in connection with ADM Naveen Babu’s suicide case

Related Posts
ഷാജൻ സ്കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് പി.പി. ദിവ്യ; 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
Shajan Skariah legal notice

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, യൂട്യൂബർ ഷാജൻ സ്കറിയക്ക് Read more

അഭിഭാഷക ജിസ്മോളുടെയും കുട്ടികളുടെയും ആത്മഹത്യ: കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Jismol suicide case

കോട്ടയത്ത് അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. Read more

  അഭിഭാഷക ജിസ്മോളുടെയും കുട്ടികളുടെയും ആത്മഹത്യ: കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
അനിൽകുമാറിൻ്റെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ
Thirumala Anil suicide case

തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാറിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് Read more

അനിൽ ആത്മഹത്യ: ബിജെപിക്ക് ഉത്തരവാദിത്വമെന്ന് വി. ജോയ്
Anil suicide case

തിരുമല വാർഡ് കൗൺസിലർ അനിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തിനെതിരെ ചോദ്യങ്ങളുമായി Read more

ചാറ്റ് ജിപിടി ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പൺ എഐക്കെതിരെ കേസ്
ChatGPT suicide case

മകന്റെ ആത്മഹത്യക്ക് കാരണം ചാറ്റ് ജിപിടിയാണെന്ന് ആരോപിച്ച് മാതാപിതാക്കൾ കോടതിയിൽ. കലിഫോർണിയയിലെ ഒരു Read more

പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Paravur suicide case

പറവൂരിൽ പലിശക്കെണിയിൽപ്പെട്ട് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ബിന്ദു, പ്രദീപ് കുമാർ Read more

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്: യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
Police assault case

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി Read more

  ഡി. രാജ സി.പി.ഐ ജനറൽ സെക്രട്ടറിയായി തുടരും; കെ. പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്
പി.പി. ദിവ്യക്കെതിരായ കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ; വിജിലൻസിന് നോട്ടീസ് അയച്ചു
PP Divya case

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ ഹൈക്കോടതി വിജിലൻസിന് നോട്ടീസ് അയച്ചു. കെ.എസ്.യു സംസ്ഥാന Read more

ലഹരി കേസ്: യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ്റെ ജാമ്യഹർജി 18 ലേക്ക് മാറ്റി
PK Bujair bail plea

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ Read more

മാധ്യമങ്ങളെ പരിഹസിച്ച് പി.പി. ദിവ്യ; പേര് പോലും വാർത്തയെന്ന് പരിഹാസം
PP Divya

സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ മാധ്യമങ്ങളെ Read more

Leave a Comment