കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ തൃശ്ശൂർ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. ചെറുവണ്ണൂർ സ്വദേശി അറഫാസ് (27), ഒളവണ്ണ സ്വദേശി ജംഷാദ് (32) എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയുടെ കയ്യിൽ നിന്നും 46 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തിരുന്നത്.
പ്ലക്സ് ടിവി ഒടിടി പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയും വൻ തുക ലാഭം വാഗ്ദാനം ചെയ്യുകയുമായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരിൽ നിന്നും സംഘം തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ച് ഒരു ചെറിയ തുക മാത്രം തിരികെ നൽകുകയും ബാക്കിയുള്ളത് പിൻവലിച്ച് ഇരകളെ ചതിക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ സൈബർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത പരാതിയിൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി. കെ.
രാജുവിൻെറ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ് ഐ കെ.
എസ്. സൂരജ്, ഗ്രേഡ് എസ്ഐമാരായ ബിജു, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീശൻ, സുനിൽകുമാർ എന്നിവരും അറസ്റ്റ് നടപടികളിൽ പങ്കെടുത്തു.
ALSO READ:
ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി നൗഷാദ് കൊച്ചിയിൽ വിമാനമിറങ്ങില്ല. സൗദിയിൽ നിന്നും മസ്കറ്റിൽ ഇറങ്ങിയ Read more
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് Read more
പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂൾ വിട്ട് വരികയായിരുന്ന 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. Read more
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, തട്ടിപ്പുകൾ തടയാൻ കേന്ദ്രസർക്കാർ ഇസ്രായേൽ മാതൃകയിലുള്ള Read more
തൃശ്ശൂരിൽ പ്രസ് ക്ലബ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിച്ച് അപകടം. കെട്ടിടത്തിൻ്റെ Read more
തൃശ്ശൂരിൽ ഞാവൽ പഴം ചേർത്ത് വാറ്റ് നടത്തിയ ഒരാൾ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് Read more
തൃശ്ശൂരിൽ ഗുണ്ടാ സംഘത്തിനെതിരെ നടപടിയെടുത്ത സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയെ പ്രകീർത്തിച്ച് Read more
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കൂടരഞ്ഞി ഇരട്ടക്കൊലപാതക കേസിൽ അന്വേഷണത്തിന് Read more
ആലുവയിൽ വെളിയത്തുനാട് സ്വദേശിയായ സാജൻ കുത്തേറ്റ് മരിച്ചു. കോഴിക്കോട് സ്വദേശി അഷറഫാണ് സാജനെ Read more
2026-ലെ സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ നടത്താൻ തീരുമാനിച്ചു. കായികമേള തിരുവനന്തപുരത്തും, ശാസ്ത്രമേള Read more