പത്തനംതിട്ട ജില്ലയിലെ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ആവശ്യപ്പെട്ടു. കോടതി ജാമ്യം നിഷേധിച്ചതിനാൽ പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള വഴി തുറന്നിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും ഉദയഭാനു പറഞ്ഞു.
പൊതുപ്രവർത്തകയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ഉണ്ടായതെന്ന് അദ്ദേഹം വിമർശിച്ചു. പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് ഒപ്പം നിൽക്കുന്നുവെന്നും കെപി ഉദയഭാനു വ്യക്തമാക്കി. പ്രോസിക്യൂഷൻ കോടതിയിൽ ഫലപ്രദമായി ഇടപെട്ടെന്നും പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആ കുടുംബത്തിനോടൊപ്പം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു. കള്കടർക്കെതിരായ ആരോപണത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും ആർക്കെല്ലാം പങ്കുണ്ടോ അതെല്ലാം അന്വേഷിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു.
Story Highlights: CPIM Pathanamthitta district secretary KP Udayabhanu demands arrest of PP Divya in ADM Naveen Babu’s death case