തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചന: വിഎസ് സുനിൽകുമാർ

Anjana

Thrissur Pooram political conspiracy

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഎസ് സുനിൽകുമാർ ആരോപിച്ചു. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹം തള്ളുകയും പൂരം കലക്കിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു. എൻഡിഎ സ്ഥാനാർത്ഥിക്കായി അനുകൂല സാഹചര്യം ഒരുക്കാനായി നടത്തിയ ​ഗൂഢാലോചനയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

പൂരത്തിന്റെ രക്ഷകനെന്ന് വരുത്തിതീർക്കാനാണ് എൻഡിഎ സ്ഥാനാർത്ഥി ശ്രമിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. പൂരം ആകെ അട്ടമറിക്കപ്പെട്ടുവെന്ന് ആരും പറഞ്ഞിട്ടില്ലെങ്കിലും ചില ചടങ്ങുകൾ തടസപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പകൽ പൂരം പോലും നടത്താൻ പറ്റാത്ത സാഹചര്യത്തിനാണ് ഗൂഢാലോചന ചെയ്തതെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നത് സത്യമാണെന്നും സുനിൽ കുമാർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. അലങ്കോലപ്പെടുത്താൻ‍ ശ്രമം മാത്രമാണ് നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യമായിരുന്നെന്നും കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിൻ്റെ താല്പര്യമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണെന്നും അദ്ദേഹം വിമർശിച്ചു.

Story Highlights: VS Sunil Kumar rejects CM’s claim that Thrissur Pooram was not disturbed, alleges political conspiracy

Leave a Comment